കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്: പിണറായി വിജയന്‍

  

Last Updated : Aug 2, 2018, 12:17 PM IST
കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്: പിണറായി വിജയന്‍

ചെന്നൈ: എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ഉടന്‍ തന്നെ അദ്ദേഹം കരുത്തനായി ജീവിതത്തിലേക്ക് മടങ്ങിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരുണാനിധിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കരുണാനിധി നല്ലൊരു പോരാളിയാണ്. ഒരുപാട് സമരങ്ങള്‍ നടത്തിയിട്ടുള്ള ആളുമാണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹം രോഗവുമായുള്ള സമരത്തിലാണ്. ഈ സമരവും അദ്ദേഹം വിജയിക്കും. എത്രയും വേഗം തന്നെ സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കലൈഞ്ജർ എം കരുണാനിധിയെ ചെന്നൈ കാവേരി ആശുപത്രിയിൽ സന്ദർശിച്ചു. അദ്ദേഹത്തിന്‍റെ മക്കളായ എം കെ സ്റ്റാലിനും കനിമൊഴിയും ഉണ്ടായിരുന്നു. ശ്രീ കരുണാനിധിക്ക് വേഗം സുഖം പ്രാപിക്കാനാകട്ടെ എന്നാശംസിച്ചുവെന്നും പിണറായി വിജയന്‍ തന്‍റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

 

Trending News