Bundelkhand Expressway: പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ; ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ നാടിന് സമർപ്പിക്കും

Bundelkhand Expressway: 28 മാസത്തിനുള്ളിലാണ് ഈ എക്സ്പ്രസ് വേയുടെ പണി പൂർത്തിയായത്. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി മോദി ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, 14 പ്രധാന പാലങ്ങൾ, ആറ് ടോൾ പ്ലാസകൾ, ഏഴ് റാമ്പ് പ്ലാസകൾ, 293 മൈനർ ബ്രിഡ്ജുകൾ, 19 മേൽപ്പാലങ്ങൾ, 224 അണ്ടർപാസുകൾ എന്നിവ എക്‌സ്പ്രസ് വേയിൽ നിർമ്മിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 09:09 AM IST
  • പ്രധാനമന്ത്രി ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഇന്ന് നാടിന് സമർപ്പിക്കും
  • ഉദ്ഘാടനം ഇന്ന് രാവിലെ 11: 30 ന് പ്രധാനമന്ത്രി നിർവ്വഹിക്കും
  • 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റർ നാലുവരി അതിവേഗ പാത നിർമ്മിച്ചിരിക്കുന്നത്
Bundelkhand Expressway:  പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ; ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ നാടിന് സമർപ്പിക്കും

ഉത്തർപ്രദേശ്: PM Modi Inaugurate Bundelkhand Expressway: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശ് സന്ദർശിക്കും. ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11: 30 ന് പ്രധാനമന്ത്രി നിർവ്വഹിക്കും. 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റർ നാലുവരി അതിവേഗ പാത നിർമ്മിച്ചിരിക്കുന്നത്. ഇതിനെ പിന്നീട് ആറുവരി പാതയായി വികസിപ്പിക്കാൻ സാധിക്കും. ജലൗൺ ജില്ലയിലെ ഒറായി തഹസിൽദാർ കൈതേരി ഗ്രാമത്തിലാണ് പരിപാടി. 

Also Read: Income Tax Return Update: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടിയേക്കാം....

28 മാസത്തിനുള്ളിലാണ് ഈ എക്സ്പ്രസ് വേയുടെ പണി പൂർത്തിയായത്. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി മോദി ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, 14 പ്രധാന പാലങ്ങൾ, ആറ് ടോൾ പ്ലാസകൾ, ഏഴ് റാമ്പ് പ്ലാസകൾ, 293 മൈനർ ബ്രിഡ്ജുകൾ, 19 മേൽപ്പാലങ്ങൾ, 224 അണ്ടർപാസുകൾ എന്നിവ എക്‌സ്പ്രസ് വേയിൽ നിർമ്മിച്ചിട്ടുണ്ട്.

पीएम नरेंद्र मोदी बुंदेलखंड एक्सप्रेसवे का करेंगे उद्धघाटन

എക്സ്പ്രസ് വേയിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി 13 സ്ഥലങ്ങളിൽ ഇന്റർചേഞ്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലെ എൻഎച്ച്-35 പാത മുതൽ ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈൽ ഗ്രാമത്തിന് സമീപം വരെ എക്‌സ്പ്രസ് വേ വ്യാപിച്ച് കിടക്കുന്നു. 

Also Read: Viral Video: എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ..? അതും സോപ്പ് ഉപയോഗിച്ച്..! വീഡിയോ വൈറലാകുന്നു

 

യുപിയിലെ ഏഴ് ജില്ലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൻ, ഔരയ്യ, ഇറ്റാവ എന്നിവയാണ് ആ ഏഴ് ജില്ലകൾ. മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നൽകുമെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിങ്ങിലൂടെ 1,132 കോടി രൂപ ലാഭിച്ച് പണി പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News