ന്യുഡൽഹി: യാസ് ചുഴലിക്കാറ്റ് കാരണം ബംഗാളിലും ഒഡീഷയിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും.
West Bengal CM Mamata Banerjee will meet PM Modi at Kalaikunda Air Force Station & are likely to discuss issues related to damage caused by the cyclone. The two will also conduct aerial surveys of cyclone-affected areas in the state separately
(File photos) pic.twitter.com/lHqG3iTXgo
— ANI (@ANI) May 28, 2021
ആദ്യം ഒഡീഷയിലെ (Odisha) ഭുവനേശ്വറിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ ഒരു അവലോകന യോഗം ചേർന്ന് നാശനഷ്ടങ്ങൾ വിലയിരുത്തും. കൂടാതെ ചുഴലിക്കാറ്റ് കൊണ്ട് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച ബലസോർ (Balasore), ഭദ്രക് (Bhadrak) എന്നീ സ്ഥലങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും.
ഒഡീഷയിൽ ചുഴലിക്കാറ്റിൽ നിരവധി ഇടങ്ങളിൽ കനത്ത മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി പശ്ചിമ ബംഗാളിലേക്ക് തിരിക്കും. ഇവിടെയും അദ്ദേഹം മുഖ്യമന്ത്രി, ഗവർണർ എന്നിവരോടൊപ്പം അവലോകന യോഗം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...