അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനം - പ്രധാനമന്ത്രി സ്വിറ്റ്സർലൻഡില്‍

ദവോസിൽ നടക്കുന്ന 48ാമത് അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വിറ്റ്സർലൻഡിലേക്ക് യാത്ര തിരിച്ചു. 

Last Updated : Jan 22, 2018, 01:29 PM IST
അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനം - പ്രധാനമന്ത്രി സ്വിറ്റ്സർലൻഡില്‍

ന്യൂഡൽഹി: ദവോസിൽ നടക്കുന്ന 48ാമത് അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വിറ്റ്സർലൻഡിലേക്ക് യാത്ര തിരിച്ചു. 

ധനമന്ത്രി അരുൺ ജയ്റ്റ്ലി, വാണിജ്യ-വ്യവസായമന്ത്രി സുരേഷ് പ്രഭു, എം ജെ അക്ബര്‍, പിയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, ജിതേന്ദ്ര സിംഗ് എന്നിവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

23ന് ചൊവ്വാഴ്ച പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിനുശേഷം അദ്ദേഹം സ്വിസ് നേതാക്കളുമായി നയതന്ത്ര ചർച്ചകൾ നടത്തും. 

തന്‍റെ 24 മണിക്കൂര്‍ നീണ്ട സന്ദർശന വേളയിൽ, ലോകത്തെമ്പാടുമുള്ള സിഇഒമാർക്ക് അദ്ദേഹം അത്താഴവിരുന്ന് നല്‍കും. 

കൂടാതെ, ഇന്റർനാഷണൽ ബിസിനസ് ഗ്രൂപ്പിലെ 120 അംഗങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

20 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ലോക സാമ്പത്തിക സമ്മേളനത്തിൽ സംബന്ധിക്കുന്നത്. 1997ൽ നടന്ന സമ്മേളനത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡ പങ്കെടുത്തിരുന്നു.

 

 

Trending News