ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിനെ മറയാക്കി നരേന്ദ്ര മോദി വന്‍ തട്ടിപ്പാണ് നടത്തിയതെന്ന് രാഹുല്‍ ആരോപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂണ്‍ 4ന് സ്റ്റോക്ക് മാര്‍ക്കറ്റ് റെക്കോര്‍ഡ് ഉയരങ്ങളിലെത്തുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. ഇതിന് വേണ്ടി സ്റ്റോക്കുകള്‍ വാങ്ങി വെയ്ക്കാനും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജൂണ്‍ 1ന് വ്യാജ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ജൂണ്‍ 4ന് കോടികളുടെ നഷ്ടമാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും സംഭവത്തില്‍ ജെപിസി (ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി) അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ALSO READ: ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന് കങ്കണ റണൗട്ട്; അന്വേഷണം
ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 400 സീറ്റുകള്‍ ലഭിക്കില്ല എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് നരേന്ദ്ര മോദിയും അമിത് ഷായും ഇത്തരത്തിൽ ഒരു ആഹ്വാനം നടത്തിയതെന്ന് രാഹുല്‍ ആരോപിച്ചു. സെബിയുടെ അന്വേഷണം നേരിടുന്ന ഒരു കമ്പനിയുടെ ചാനലിലാണ് മോദിയും അമിത് ഷായും ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതിന് തലേന്ന് വിദേശത്ത് നിന്ന് കോടികളുടെ നിക്ഷേപമാണ് ഉണ്ടായത്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ 30 ലക്ഷം കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. സാധാരണക്കാരുടെ പണമാണ് നഷ്ടമായതെന്നും മോദിയ്ക്കും അമിത് ഷായ്ക്കും വ്യാജ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടവര്‍ക്കുമെതിരെ അന്വേഷണം വേണമെന്നും രാഹുല്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി ഇതാദ്യമായാണ് ഇത്രയധികം താത്പ്പര്യത്തോടെ സ്‌റ്റോക്ക് മാര്‍ക്കറ്റിലെ കുതിച്ചു ചാട്ടത്തെ കുറിച്ച് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച കൃത്യമായ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും പാര്‍ട്ടി റിപ്പോര്‍ട്ടും ലഭിച്ചിരുന്നതായും രാഹുല്‍ ആരോപിച്ചു. അദാനി വിഷയത്തേക്കാളും ഗുരുതരമായ സംഭവമാണിതെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ കുതിച്ചുചാട്ടം സംഭവിക്കുമെന്ന് മെയ് 23ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബിജെപി റെക്കോര്‍ഡ് നമ്പറുകള്‍ സ്വന്തമാക്കുന്നതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റും പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.