ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റാലി

പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തില്‍ പ്രതിപക്ഷ സഖ്യത്തിന് തുടക്കം കുറിച്ച്  കോ​​ൺ​​ഗ്ര​​സ്​ ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​ഹുല്‍ ഗാന്ധിയുടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന്​ റാ​​ലി ന​​ട​​ക്കും. ഗാ​​ന്ധി​​ന​​ഗ​​റി​​ലാണ് "നവ്സര്‍ജന്‍ ജനാദേശ് മഹാസമ്മേളന്‍" റാലി നടക്കുക. 

Last Updated : Oct 23, 2017, 09:51 AM IST
ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍  റാലി

അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തില്‍ പ്രതിപക്ഷ സഖ്യത്തിന് തുടക്കം കുറിച്ച്  കോ​​ൺ​​ഗ്ര​​സ്​ ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​ഹുല്‍ ഗാന്ധിയുടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന്​ റാ​​ലി ന​​ട​​ക്കും. ഗാ​​ന്ധി​​ന​​ഗ​​റി​​ലാണ് "നവ്സര്‍ജന്‍ ജനാദേശ് മഹാസമ്മേളന്‍" റാലി നടക്കുക. 

രാ​​ഹുല്‍ ഗാന്ധി ഇന്ന് പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലുമായി കൂടിക്കാഴ്ച നടത്തും. ഒബിസി നേ​​താ​​വ്​ അ​​ൽ​​പേ​​ഷ്​ താ​​കോ​​ര്‍, ഒബി​​സി യൂ​​നി​​റ്റി ഫ്ര​​ണ്ട്​​ റാ​​ലിയ്ക്ക് ശേഷം ഔദ്യോഗികമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരും.

അ​​ൽ​​പേ​​ഷി​​ന്​ പു​​റ​​മെ കോ​​ൺ​​ഗ്ര​​സ്​ സ​​ഖ്യ​​സാ​​ധ്യ​​ത​​യു​​മാ​​യി സ​​മീ​​പി​​ച്ച ദ​​ലി​​ത്​ നേ​​താ​​വ്​ ജി​​ഗ്​​​നേ​​ഷ്​ മേ​​വാ​​നി​​യും പാ​​ട്ടീ​​ദാ​​ർ നേ​​താ​​വ്​ ഹ​​ർ​​ദി​​ക്​ പട്ടേലും ത​​ങ്ങ​​ളു​​ടെ അ​​ന്തി​​മ​​തീ​​രു​​മാ​​നം അ​​റി​​യി​​ച്ചി​​ട്ടി​​ല്ല. കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വ്​ ഭാ​​ര​​ത്​ സി​​ങ്​​ സോ​​ള​​ങ്കി​​യാ​​ണ്​ രാ​​ഹു​​ലിന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ​​ച​​ർ​​ച്ച​​ക​​ൾ​​ക്ക്​ നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​ന്ന​​ത്. കോ​​ൺ​​ഗ്ര​​സ്​ നേതാക്കള്‍ ത​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച​​യി​​ലാ​​ണെ​​ന്ന്​ ഇ​​രു​​വ​​രും സ​​മ്മ​​തി​​ച്ചി​​ട്ടു​​മു​​ണ്ട്.

അതേസമയം, ഹർദിക്​ പട്ടേലിന്‍റെ അനുയായികളായ വരുൺ പട്ടേ​ൽ, രേഷ്​മ പട്ടേ​ൽ എന്നിവർ ബിജെപിയിൽ ചേർന്നു.

കൂടാതെ രാ​​ഹുല്‍ ഗാന്ധി ജനതാദള്‍ (യു) നേതാവ് ചോട്ടു വസവയേയും സന്ദര്‍ശിക്കും.

Trending News