മാസങ്ങൾക്ക് ശേഷം മുടിയും താടിയും വെട്ടി പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കേംബ്രിഡ്ജ് സർവകലാശാലയിൽ അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് രാഹുൽ ഗാന്ധി പുത്തൻ ലുക്കിൽ എത്തിയിരിക്കുന്നത്. യുണൈറ്റഡ് കിങ്‌ഡത്തിൽ ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന പര്യടനത്തിനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിലെ വിസിറ്റിങ് ഫെല്ലോ കൂടിയാണ് വയനാട് എംപിയായ രാഹുൽ ഗാന്ധി. ഇന്ന്, മാർച്ച് 1 ബുധനാഴ്ച 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആളുകളെ കേൾക്കാൻ എങ്ങനെ പഠിക്കാം ' എന്ന വിഷയത്തിൽ സർവകലാശാലയിൽ പ്രഭാഷണം നടത്താൻ എത്തിയതാണ് അദ്ദേഹം.
Our @CambridgeMBA programme is pleased to welcome #India's leading Opposition leader and MP @RahulGandhi of the Indian National Congress.
He will speak today as a visiting fellow of @CambridgeJBS on the topic of "Learning to Listen in the 21st Century". pic.twitter.com/4sTysYlYbC
— Cambridge Judge (@CambridgeJBS) February 28, 2023
കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഭാഷണം കൂടാതെ ലണ്ടനിലെ ഇന്ത്യൻ പ്രവാസികളുമായും അദ്ദേഹം സംസാരിക്കും. അദ്ദേഹത്തിൻറെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ ചിത്രങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ സമയത്ത് വളർത്തിയ താടിയോ മുടിയോ ഒന്നും തന്നെ ഇല്ലാതെയാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
Shri @RahulGandhi reaches @CambridgeJBS with new look. pic.twitter.com/Ypjt6IucN7
— Nitin Agarwal (@nitinagarwalINC) March 1, 2023
കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ 145 ദിവസം നീണ്ട് നിന്ന മാർച്ചായിരുന്നു ഭാരത് ജോഡോ യാത്ര. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ പുത്തൻ ലുക്കിനെ പ്രശംസിച്ച് നിരവധി പേർ രണ്ടാത്തെത്തിയിട്ടുണ്ട്. അതേസമയം, കേംബ്രിഡ്ജ് സർവകലാശാല പ്രൊഫസർ ശ്രുതി കപിലയുമായി ഗാന്ധിയുമായി ‘ഡാറ്റയും ഡെമോക്രസിയും’, ‘ഇന്ത്യ-ചൈന ബന്ധങ്ങൾ’ എന്നീ വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
യുകെ പര്യടനത്തിനിടെ രാഹുൽ ഗാന്ധി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ ചാപ്റ്ററിന്റെ പ്രതിനിധികളുമായി ചർച്ചകൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ പ്രവാസി കോൺഗ്രസിനെ അഭിസംബോധന ചെയ്തും അദ്ദേഹം സംസാരിക്കും. 2022 മെയ് മാസത്തിൽ യുകെ സന്ദർശനത്തിനിടെ കോർപ്പസ് ക്രിസ്റ്റി കോളേജിൽ നടന്ന 'ഇന്ത്യ അറ്റ് 75' എന്ന പരിപാടിയിലാണ് കോൺഗ്രസ് നേതാവ് അവസാനമായി കേംബ്രിഡ്ജ് സർവകലാശാലയെ അഭിസംബോധന ചെയ്തത് സംസാരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...