ക്ഷേത്ര ഭൂമിതര്‍ക്കം: രാജസ്ഥാനില്‍ പൂജാരിയെ ചുട്ടുകൊന്ന് മീന സമുദായം

  BJP ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ദളിത്‌ പെണ്‍കുട്ടിയെ ഉന്നത സമുദായത്തില്‍പ്പെട്ട യുവാക്കള്‍ ക്രൂരമായി പീഡിപ്പിച്ച സംഭവം വിവാദം സൃഷ്ടിക്കുന്ന അവസരത്തില്‍  കോണ്‍ഗ്രസ്‌  (Congress) ഭരിക്കുന്ന രാജസ്ഥാനില്‍ ക്ഷേത്ര പൂജാരിയെ ചുട്ടുകൊന്ന് മീന സമുദായം...!! 

Last Updated : Oct 10, 2020, 03:30 PM IST
  • മീന സമുദായത്തിലെ ചില പ്രമുഖരും പൂജാരിയും തമ്മില്‍ ക്ഷേത്ര ഭൂമിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
  • ജയ്‌പൂരില്‍ നിന്നും 177 കിലോമീറ്റര്‍ അകലെയുള്ള കരൗലി ജില്ലയിലാണ് സംഭവം.
  • 50 വയസുള്ള ബാബുലാല്‍ വൈഷ്ണവ് എന്ന പൂജാരിയെ മീന സമുദായത്തില്‍പ്പെട്ട 6 പേര്‍ ചേര്‍ന്ന് പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.
ക്ഷേത്ര ഭൂമിതര്‍ക്കം: രാജസ്ഥാനില്‍ പൂജാരിയെ ചുട്ടുകൊന്ന്  മീന സമുദായം

ന്യൂഡല്‍ഹി:  BJP ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ദളിത്‌ പെണ്‍കുട്ടിയെ ഉന്നത സമുദായത്തില്‍പ്പെട്ട യുവാക്കള്‍ ക്രൂരമായി പീഡിപ്പിച്ച സംഭവം വിവാദം സൃഷ്ടിക്കുന്ന അവസരത്തില്‍  കോണ്‍ഗ്രസ്‌  (Congress) ഭരിക്കുന്ന രാജസ്ഥാനില്‍ ക്ഷേത്ര പൂജാരിയെ ചുട്ടുകൊന്ന് മീന സമുദായം...!! 

 മീന സമുദായത്തിലെ ചില പ്രമുഖരും പൂജാരിയും തമ്മില്‍ ക്ഷേത്ര ഭൂമിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

 ജയ്‌പൂരില്‍  നിന്നും 177 കിലോമീറ്റര്‍ അകലെയുള്ള കരൗലി ജില്ലയിലാണ് സംഭവം. 50 വയസുള്ള ബാബുലാല്‍ വൈഷ്ണവ് എന്ന പൂജാരിയെ മീന സമുദായത്തില്‍പ്പെട്ട 6 പേര്‍ ചേര്‍ന്ന് പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.  ആശുപത്രിയിലെത്തിച്ച അദ്ദേഹം ചികില്‍സയിലിരിക്കെ മരിച്ചു.  പ്രദേശത്തെ പ്രബലരായ മീന  സമുദായാംഗം കൈലാഷ് മീനയും സംഘവുമാണ് തന്നെ ആക്രമിച്ചതെന്നും  ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ്  കാരണമെന്നും  ബാബുലാല്‍ പോലീസിന് മരണമൊഴി നല്‍കി.  നിലവില്‍ കൈലാഷ് പോലീസ് പിടിയിലെങ്കിലും  മറ്റുള്ളവര്‍ ഒളിവിലാണ്. 

കരൗലി ജില്ലയിലെ  ബുക്നയിലെ രാധാഗോപാല ക്ഷേത്രപൂജാരി ബാബുലാല്‍ വൈഷ്ണവിന് ക്ഷേത്ര ട്രസ്റ്റിന്‍റെ പേരിലുള്ള 5.2 ഏക്കര്‍ സ്ഥലം വരുമാനമാര്‍ഗമായി നല്‍കിയിരുന്നു. മന്ദിര്‍ മാഫി എന്ന പേരില്‍ ഇത്തരത്തില്‍ ക്ഷേത്രത്തിന്‍റെ  ഭൂമി പൂജാരിമാര്‍ക്ക് നല്‍കുന്ന സമ്പ്രദായം  രാജസ്ഥാനില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സ്ഥലത്ത് ബാബുലാല്‍ വീട് പണിയുന്നതിനായി ജെസിബി കൊണ്ട് മണ്ണിടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
  
ഈ സ്ഥലം പാരമ്പര്യ  സ്വത്താണെന്നവകാശപ്പെട്ട് സ്ഥലത്തെ ഭൂരിപക്ഷ സമുദായമായ മീന  ജാതിയില്‍പ്പെട്ട ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഗ്രാമ മുഖ്യന്മാര്‍ ബാബുലാലിനനുകൂലമായ നിലപാടെടുത്തതോടെ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ അദ്ദേഹം വൈക്കോല്‍  അടുക്കി വെച്ചു. എന്നാല്‍ അക്രമകാരികള്‍ അവിടെയെത്തുകയും വൈക്കോല്‍ കൂനകള്‍ക്ക് തീയിടുകയുമായിരുന്നു. കൂട്ടത്തില്‍ അവര്‍ തന്‍റെ  ദേഹത്തും പെട്രോളൊഴിച്ച്‌ തീകൊളുത്തിയതായി ബാബുലാല്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

അക്രമി സംഘത്തിലെ പ്രധാനി കൈലാഷ് മീനയെ അറസറ്റ് ചെയ്തായി കരൗലി ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. ക്ഷേത്ര ഭൂമി സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Also read: ദളിത് എം‌എല്‍‌എയ്ക്ക് ബ്രാഹ്മണ യുവതി ഇനി സ്വന്തം, പിതാവിന്‍റെ ഹര്‍ജി തള്ളി കോടതി
 
കൊലപാതകം അങ്ങേയറ്റം ഖേദകരമെന്നും  കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്‍റെ  മുന്നില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്  (Ashok Gehlot) അറിയിച്ചു. 

അതേസമയം സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നെന്ന് ബിജെപി കുറ്റപ്പെടുത്തി.

Trending News