ദളിത് എം‌എല്‍‌എയ്ക്ക് ബ്രാഹ്മണ യുവതി ഇനി സ്വന്തം, പിതാവിന്‍റെ ഹര്‍ജി തള്ളി കോടതി

തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ MLAയുടെ കല്ല്യാണ വിവാദ൦  ഒടുവില്‍ തീര്‍പ്പായി. കള്ളക്കുറിച്ചി എംഎല്‍എ എ. പ്രഭുവിന്‍റെ  (A Prabhu) ഭാര്യ സൗന്ദര്യയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ച്‌ മദ്രാസ് ഹൈക്കോടതി (Madras High Court).

Last Updated : Oct 10, 2020, 10:08 AM IST
  • തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ MLAയുടെ കല്ല്യാണ വിവാദ൦ ഒടുവില്‍ തീര്‍പ്പായി.
  • കള്ളക്കുറിച്ചി എംഎല്‍എ എ. പ്രഭുവിന്‍റെ ഭാര്യ സൗന്ദര്യയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ച്‌ മദ്രാസ് ഹൈക്കോടതി
ദളിത് എം‌എല്‍‌എയ്ക്ക് ബ്രാഹ്മണ യുവതി ഇനി സ്വന്തം,  പിതാവിന്‍റെ  ഹര്‍ജി തള്ളി കോടതി

Chennai:തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ MLAയുടെ കല്ല്യാണ വിവാദ൦  ഒടുവില്‍ തീര്‍പ്പായി. കള്ളക്കുറിച്ചി എംഎല്‍എ എ. പ്രഭുവിന്‍റെ  (A Prabhu) ഭാര്യ സൗന്ദര്യയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ച്‌ മദ്രാസ് ഹൈക്കോടതി (Madras High Court).

തമിഴ്‌ നാട്ടില്‍ നിന്നുള്ള  ദളിത്‌ എംഎല്‍എ 19കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന് ആരോപിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ്  മദ്രാസ് ഹൈക്കോടതി തള്ളിയത്.   തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും പരസ്പര സമ്മതത്തോടെയാണ് വിവാഹിതരായതെന്നും ഭര്‍ത്താവിനൊപ്പം പോകാന്‍ ആഗ്രഹിക്കുന്നുവെന്നും യുവതി കോടതിയില്‍ അറിയിച്ചതോടെയാണ് പിതാവിന്‍റെ ഹര്‍ജി തള്ളിയത്. ദളിത്‌ എംഎല്‍എയായ എ പ്രഭുവിന് എതിരെ പെണ്‍കുട്ടിയുടെ പിതാവും ക്ഷേത്ര പൂജാരിയായ സ്വാമിനാഥനാണ് കോടതിയെ സമീപിച്ചത്.

തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ  (AIADMK) നേതാവും   ദളിത് എം.എല്‍.എയുമായ എ പ്രഭുവിന്‍റെ 19കാരിയായ ബ്രാഹ്മണ യുവതിയുമായുള്ള വിവാഹം കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു.

ബ്രാഹ്മണ പുരോഹിതന്‍ സ്വാമിനാഥന്‍റെ മകളായ സൗന്ദര്യ  ഹൈക്കോടതിയില്‍ ഹാജരായിരുന്നു. പിതാവിനോട് സംസാരിക്കാന്‍ യുവതിയെ കോടതി അനുവദിക്കുകയും, തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പോകാനാണ് താല്പര്യം എന്ന് യുവതി ജഡ്ജിമാരോട് പറയുകയും ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണവും സൗന്ദര്യ നിഷേധിച്ചു.

കുറച്ച്‌ മാസങ്ങളായി പ്രണയത്തിലാണെന്നും മുതിര്‍ന്നവരാണെന്നും വിവാഹം പരസ്പര സമ്മതത്തോടെയാണെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ സൗന്ദര്യയയും പ്രഭുവും പറഞ്ഞിരുന്നു. 

സൗന്ദര്യ പറയുന്നതനുസരിച്ച്‌, ഒരു ദശാബ്ദത്തിലേറെയായി അവളുടെ കുടുംബത്തിന് പ്രഭുവിനെ അറിയാമായിരുന്നു. തിങ്കളാഴ്ച കല്യാണം നടക്കുന്നത് വരെ പ്രഭുവിന് അവളുടെ വീട്ടില്‍ പ്രവേശനം ഉണ്ടായിരുന്നു.

മകളെ വിവാഹം ആലോചിച്ച്‌ പ്രഭുവും കുടുംബവും വന്നപ്പോള്‍ സ്വാമിനാഥന്‍ അത് തിരസ്‌കരിക്കുകയായിരുന്നു. സ്വാമിനാഥന്‍ ഈ ബന്ധത്തെ 'വിശ്വാസ ലംഘനം' എന്ന് വിശേഷിപ്പിക്കുകയും, എം.‌എല്‍.‌എ തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളുമായി ബന്ധത്തില്‍ ഏര്‍പ്പെടുകയും അവളെ വശത്താക്കുകയും ചെയ്തുവെന്നും ആരോപിച്ചിരുന്നു.  താന്‍ വിവാഹത്തെ എതിര്‍ത്തത് ജാതിയുടെ പേരിലല്ല എന്നും, മറിച്ച്‌ പ്രായവ്യത്യാസം മൂലമാണെന്നും പിതാവ് നേരത്തെ വാദിച്ചിരുന്നു. 

"30 വയസുവരെ ഞാന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. എന്‍റെ  ഭാര്യയുടെ പിതാവിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം, ഞങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സ്വന്തം കൈകൊണ്ട് എനിക്ക് ആഹാരം വാരിത്തരികയും എന്‍റെ  വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. എനിക്കെതിരെ അദ്ദേഹത്തെ തിരിപ്പിച്ചത് ചില രാഷ്ട്രീയ ശക്തികളാണെന്നാണ് എനിക്ക് തോന്നുന്നത്',  എ പ്രഭു മാധ്യമങ്ങളോട് പറഞ്ഞു.

Also read: ബ്രാഹ്മണ പെണ്‍ക്കുട്ടിയെ വിവാഹം കഴിച്ച് ദളിത്‌ MLA; പെട്രോളൊഴിച്ച് തീകൊളുത്തി പിതാവ്

ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള 36കാരനായ എംഎല്‍എ  എ.  പ്രഭു ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട സൗന്ദര്യ എന്ന 19കാരിയെ വിവാഹം ചെയ്തത്. യുവതിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹത്തെ എതിര്‍ത്ത് സൗന്ദര്യയുടെ പിതാവ് സ്വാമിനാഥന്‍ എംഎല്‍എയുടെ വീടിനു മുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പൊലീസും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും ഇടപെട്ടാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്. 

 

 

 

 

 

 

Trending News