റോഹിങ്ക്യ പ്രശ്നം: രാജ്‌നാഥ് സിംഗിന്‍റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്

റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് ഐഎസ് ബന്ധമുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ കേന്ദ്രസർക്കാർ പരസ്യപ്പെടുത്തുകയാണു വേണ്ടത് എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല അഭിപ്രായപ്പെട്ടു. സർക്കാർ തെറ്റായ ആരോപണം ആർക്കെതിരെയും ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Sep 22, 2017, 04:03 PM IST
റോഹിങ്ക്യ പ്രശ്നം: രാജ്‌നാഥ് സിംഗിന്‍റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് ഐഎസ് ബന്ധമുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ കേന്ദ്രസർക്കാർ പരസ്യപ്പെടുത്തുകയാണു വേണ്ടത് എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല അഭിപ്രായപ്പെട്ടു. സർക്കാർ തെറ്റായ ആരോപണം ആർക്കെതിരെയും ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

റോഹിങ്ക്യകള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റോഹിങ്ക്യകളുടെ വിഷയത്തില്‍ സര്‍ക്കാരിന്‍റെ തീരുമാനം ഉറച്ചതാണെന്നും  റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ല, അനധികൃത കുടിയേറ്റക്കാരനെന്നും അവരെ ഇന്ത്യയില്‍നിന്നും മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ പ്രസ്താവിച്ചിരുന്നു. 

സർക്കാരിന് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ തെളിവു ഹാജരാക്കി നടപടി എടുക്കണം. അല്ലാതെ ആരോപണം ഉന്നയിക്കരുത്, സുര്‍ജെവാല തന്‍റെ പ്രസ്താവനയില്‍ പറഞ്ഞു. 

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തും എന്നതിനാലാണ് റോഹിങ്ക്യകളെ നാടുകടത്തുന്നതെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ രാജ്യത്തുനിന്നും ഒഴിപ്പിക്കണമെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അഭയാര്‍ത്ഥികളെ ഇന്ത്യയിൽ എത്തിക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ബംഗാൾ, ത്രിപുര, മ്യാൻമാർ എന്നിവിടങ്ങൾ കേന്ദ്രികരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികൾക്ക് ഐഎസ്, ഐഎസ്ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തു. റോഹിങ്ക്യകള്‍ കേസ് ഒക്ടോബർ മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് ആവർത്തിച്ചത്.

 

Trending News