മോദി-ട്രംപ് സൗഹൃദത്തെ വാഴ്ത്തി സല്‍മാന്‍!!

ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഇരുവരുടെയും സൗഹൃദം എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

Last Updated : Sep 23, 2019, 12:11 PM IST
മോദി-ട്രംപ് സൗഹൃദത്തെ വാഴ്ത്തി സല്‍മാന്‍!!

മുംബൈ: മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ മോദി-ട്രംപ് സൗഹൃദത്തെ പ്രകീര്‍ത്തിച്ച് സല്‍മാന്‍!!

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ച ട്വീറ്റിലാണ് സല്‍മാന്‍ ഇരുവരുടെയും സൗഹൃദത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നത്.  

ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഇരുവരുടെയും സൗഹൃദം എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

മോദിയുടെയും ട്രംപിന്‍റെയും ചിത്രത്തിനൊപ്പം പങ്കുവച്ച ട്വീറ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മോദി നയിക്കുന്ന പുതിയ ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതായിരുന്നു ഹൗഡി മോദിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. 

ഇത്തരത്തിലുള്ള ശക്തമായ ബന്ധങ്ങള്‍ നമ്മുടെ രാജ്യത്തിന് ഗുണപരമായ സന്ദേശമാണ് നല്‍കുന്നതെന്നും ലോക രാഷ്ട്രീയത്തിലെ ചരിത്ര ദിനമായിരുന്നു 'ഹൗഡി മോദി' ദിനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമേരിക്ക സന്ദര്‍ശിക്കുന്ന മോദിയെ വരവേല്‍ക്കാനായി ടെക്‌സാസിലെ  ഹൂസ്റ്റണില്‍ സംഘടിപ്പിച്ച പരിപാടിയാണ് 'ഹൗഡി മോദി'. 

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് പങ്കെടുത്തു. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ 50,000 ഇന്ത്യന്‍ വംശജരാണ് പങ്കെടുത്തത്. 

ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്‍റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്ത പരിപാടിയാണ് 'ഹൗഡി മോദി'.

അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 'ഹൗ ഡു യു ഡു' എന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ഹ്രസ്വമാക്കി 'ഹൗഡി' എന്ന് പ്രയോഗിക്കാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടിയ്ക്ക് 'ഹൗഡി മോദി' എന്ന് പേര് നല്‍കിയിരിക്കുന്നത്.

Trending News