ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേന; ലഷ്‌കർ ഇ തൊയ്ബ കമാൻഡറെ അടക്കം മൂന്ന് ഭീകരരെ വധിച്ചു

മൂന്ന് ഭീകരരിൽ ഒരാൾ പ്രദേശത്ത് സുരക്ഷാ സേനയ്‌ക്കെതിരെ നടത്തിയ ആക്രമണം അടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 06:42 AM IST
  • അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരും ബിജ്ബെഹറ മേഖലയിൽ ഒരു ഭീകരനും കൊല്ലപ്പെട്ടതായി പോലീസ്
  • ശ്രീനഗറിൽ നിന്ന് 10 കിലോ ഐഇഡി കണ്ടെടുത്തതായും പോലീസ്
  • മരിച്ചവരിൽ ലഷ്‌കർ ഇ തൊയ്ബ കമാൻഡർ മുഖ്താർ ഭട്ടും
ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേന; ലഷ്‌കർ ഇ തൊയ്ബ കമാൻഡറെ അടക്കം മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ : തെക്കൻ കശ്മീരിൽ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. സൈന്യത്തിൻറെ ഇടപെടലിൽ ഭീകരരുടെ വമ്പൻ പദ്ധതിയാണ് പൊളിച്ചത്.അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരും ബിജ്ബെഹറ മേഖലയിൽ ഒരു ഭീകരനും കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. 

കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ പ്രദേശത്ത് സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണം ഉൾപ്പെടെ ഒന്നിലധികം സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സുരക്ഷാ സേനയുടെ വലിയ വിജയമാണിതെന്ന്  അഡീഷണൽ ഡയറക്ടർ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു.

Also Read:  PM Modi: മോർബി തൂക്കുപാല ദുരന്തസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി മോദി

 മൂന്ന് തീവ്രവാദികളെയും തിരച്ചിലിൽ അറസ്റ്റ് ചെയ്തതായും ശ്രീനഗറിൽ നിന്ന് 10 കിലോ ഐഇഡി കണ്ടെടുത്തതായും പോലീസ് അറിയിച്ചു.അവന്തിപ്പോരയിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച മറ്റ് ഭീകരരിൽ ലഷ്‌കർ ഇ തൊയ്ബ കമാൻഡർ മുഖ്താർ ഭട്ടും ഉൾപ്പെട്ടിട്ടുണ്ടെ്.

മുഖ്താർ ഭട്ടും  കൊല്ലപ്പെട്ട മറ്റുള്ളവരുടെ ചേർന്ന് സുരക്ഷാ സേനയുടെ ക്യാമ്പിന് നേരെ ആക്രമണത്തിന് പോകുകയായിരുന്നു. ഇവരിൽ നിന്ന് ഒരു എകെ 74 തോക്ക്, എകെ 56 തോക്ക്, ഒരു പിസ്റ്റൾ എന്നിവ കണ്ടെടുത്തു.ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതിനെത്തുടർന്ന് പോലീസ് പ്രദേശം വളയുകയും അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറയിലെ സെംതാൻ പ്രദേശത്ത് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News