മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയ്ക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന' യിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ദാവോസ് സന്ദര്‍ശന വേളയില്‍ നീരവ് മോദി പങ്കെടുത്തിരുന്നു എന്നാണ് ശിവസേന ആരോപിക്കുന്നത്. തെരഞ്ഞെടുപ്പുവേളയില്‍ നീരവ് മോദി ബിജെപിയെ സഹായിച്ചിരുന്നു. നൂറോ അഞ്ഞൂറോ രൂപ കടം വീട്ടാന്‍ സാധിക്കാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ഇടത്തിലാണ് ഭീമമായ തുകയുടെ തട്ടിപ്പ് നടത്തി ആളുകള്‍ മുങ്ങുന്നത്.
മുംബൈയില്‍ ഛഗന്‍ ഭുജ്ബാലും പാറ്റ്നയില്‍ ലാലുപ്രസാദ് യാദവും ഇരുമ്പഴിക്കുള്ളിലായി. എന്നാല്‍ വിജയ് മല്ല്യ, നീരവ് മോദി തുടങ്ങിയവര്‍ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങി നടക്കുന്നു. ലേഖനത്തില്‍ പറയുന്നു.