ലഖ്നൗ: മെഡിക്കൽ സ്റ്റാഫെന്ന വ്യാജേന നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. മീററ്റ് മെഡിക്കൽ കോളേജിൽ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. തങ്ങളുമായി ചങ്ങാത്തത്തിലായ അപരിചിതൻ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് മാതാപിതാക്കൾ പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. ഏകദേശം 30-35 വയസ് തോന്നിക്കുന്ന ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് സിസിടിവി ദൃശ്യത്തിൽ നിന്ന് വ്യക്തമാകുന്നത്.
സംഭവത്തെ കുറിച്ച് കുഞ്ഞിന്റെ ബന്ധു പറയുന്നതിങ്ങനെ - കുഞ്ഞിന് കുത്തിവെയ്പ് എടുക്കണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ഈ സമയം മെഡിക്കൽ സ്റ്റാഫ് അംഗമെന്ന് പറഞ്ഞ് ഒരാൾ മുറിയിലെത്തി. എവിടെ വച്ചാണ് കുത്തിവയ്പ് എടുക്കേണ്ടതെന്ന് അറിയാത്തത് കൊണ്ട് കുഞ്ഞിനും എനിക്കുമൊപ്പം അയാളും കൂടെ വന്നു. തുടർന്ന് രേഖകൾ വാങ്ങാൻ ഞാൻ പോയപ്പോൾ കുഞ്ഞിനെ അയാളെ ഏൽപ്പിക്കാൻ പറഞ്ഞു. തിരികെ വന്നപ്പോൾ ആളെയും കുഞ്ഞിനെയും കാണാനില്ല...
#UttarPradesh Infant stolen from maternity ward of #Meerut Medical College pic.twitter.com/P7EUN1WMKa
— Aditya Paul (@AdityaPaul1999) August 31, 2022
Also Read: Crime News: സഹപ്രവര്‍ത്തകയുമായുള്ള വാക്കുതര്‍ക്കം, ജീവനൊടുക്കി യുവാവ്
സിസിടിവി ദൃശ്യം പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഒരു സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
Honey Trap Case: സന്ദേശങ്ങൾ അയച്ച് വിശ്വസിപ്പിക്കും, പിന്നീട് ദേവു റീൽസ് അയയ്ക്കും; ഹണിട്രാപ്പ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇവരുടെ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള 'ഫിനിക്സ് കപ്പിൾസി'നെ മറയാക്കിയാണ് പ്രതികൾ ഹണിട്രാപ്പ് നടത്തിയത്. ഗോകുൽ ദീപു, ഭാര്യ ദേവു, പാലാ സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ഇവരെ കൂടാതെ രണ്ട് പേർ കൂടി അറസ്റ്റിലായതായാണ് പോലീസ് നൽകുന്ന വിവരം. കേസുമായോ അന്വേഷണവുമായോ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയാറല്ല. ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദമ്പതികൾ ഉൾപ്പെടെയുള്ള പ്രതികളെ സഹായിച്ചതിനാണ് ഇന്ദ്രജിത്തിനെയും റോഷിത്തിനെയും പിടികൂടിയത്. ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തുന്നത്. ഇവർക്ക് കൂടുതൽ പേർ സഹായം ചെയ്തിട്ടുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. പിന്നീട് ഫിനിക്സ് കപ്പിൾസിലെ ഗോകുൽ ദീപുവിൻ്റെ ഭാര്യ ദേവു ഇടപാടുകാരുമായി സമൂഹമാധ്യമങ്ങളിൽ ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ശരത് ആണ് കേസിലെ പ്രധാന പ്രതി. ശരത് ആണ് സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പിനായി ആളുകളെ കണ്ടെത്തുന്നത്. പിന്നീട് ദേവു ഇടപാടുകാരുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയിരുന്നത്. വളരെ തന്ത്രപൂർവമാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ പ്രതികൾ കുടുക്കിയത്. വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാർഡും ഉപയോഗിച്ചായിരുന്നു പ്രതികളുടെ തട്ടിപ്പ്. ദേവു തൻ്റെ റീൽസ് വീഡിയോകൾ വ്യവസായിക്ക് അയച്ച് നൽകി അയാളെ വിശ്വാസത്തിലെടുത്തു. ദേവുവിൻ്റെ വീഡിയോകളും സംസാരശൈലിയുമാണ് വ്യവസായിയെ ആകർഷിച്ചത്. പിന്നീട് യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിനിരയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...