'പത്മാവത്' സംഘർഷം: അന്വേഷണത്തിന് പ്രത്യേക സംഘ൦

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവത്' റിലീസിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം (എസ്.ഐ.ടി) രൂപീകരിച്ച് ഹരിയാന സര്‍ക്കാര്‍.

Last Updated : Jan 27, 2018, 03:58 PM IST
'പത്മാവത്' സംഘർഷം: അന്വേഷണത്തിന് പ്രത്യേക സംഘ൦

ഗുരുഗ്രാം: പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവത്' റിലീസിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം (എസ്.ഐ.ടി) രൂപീകരിച്ച് ഹരിയാന സര്‍ക്കാര്‍.

ഭോണ്ഡിസി, സദർ സോഹ്ന എന്നിവിടങ്ങളില്‍ നടന്ന സംഭവം അന്വേഷിക്കാന്‍ എസിപി, ഇൻസ്പെക്ടർ,  എഎസ്ഐ എന്നിവരടങ്ങുന്ന സംഘത്തെയാണ്‌ രൂപീകരിച്ചിരിയ്ക്കുന്നത്. ഈ സംഘം സൗത്ത് ഗുരുഗ്രാം ഡിസിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്ന് ഹരിയാന പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 38 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഗുരുഗ്രാമിലെ സ്ഥിതി സമാധാനപരമാണെന്നും നിയന്ത്രണത്തിലാണെന്നും പോലീസ് അറിയിച്ചു. കൂടാതെ ക്രമസമാധാനപാലനത്തിനായി കൂടുതല്‍ പോലീസ് സേനയെ നിയോഗിച്ചതായും അധികൃതര്‍ അറിയിച്ചു. 

 

 

 

 

Trending News