Article 370: കാശ്മീരിന് പ്രത്യേക പരമാധികാരമില്ല, 370 താത്കാലികം, സംസ്ഥാന പദവി പുനഃസ്ഥാപിക്കണം, സുപ്രീംകോടതി

Article 370:  ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോള്‍ പരമാധികാരം നിലനിർത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരമെന്നും അനുച്ഛേദം 370 താത്കാലികമാണെന്നും കോടതി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Dec 11, 2023, 11:57 AM IST
  • ജമ്മു കശ്മീർ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും 2024 സെപ്റ്റംബറോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു
Article 370: കാശ്മീരിന് പ്രത്യേക പരമാധികാരമില്ല, 370 താത്കാലികം, സംസ്ഥാന പദവി പുനഃസ്ഥാപിക്കണം, സുപ്രീംകോടതി

Article 370: കാശ്മീരിന് പ്രത്യേക പരമാധികാരമില്ല, 370 താത്കാലികം, സംസ്ഥാന പദവി പുനഃസ്ഥാപിക്കണം, സുപ്രീംകോടതി

New Delhi: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370  എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരി വച്ച് സുപ്രീം കോടതി. ഇന്ത്യയില്‍ ചേർന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

Also Read:  Bank Of India: ബാങ്ക് ഓഫ് ഇന്ത്യ നാരി ശക്തി സേവിംഗ്സ് അക്കൗണ്ട്, സവിശേഷതകളും ആനുകൂല്യങ്ങളും അറിയാം 

കൂടാതെ, ജമ്മു കശ്മീർ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും 2024 സെപ്റ്റംബറോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 23 ഹര്‍ജികളാണ് ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ടത്.

Also  Read:   Supreme Court: കേന്ദ്ര സർക്കാരിന് നിർണ്ണായക ദിനം; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലിൽ സുപ്രധാന വിധി ഇന്ന്

ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോള്‍ പരമാധികാരം നിലനിർത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരമെന്നും അനുച്ഛേദം 370 താത്കാലികമാണെന്നും കോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് വിധിന്യായങ്ങളാണുള്ളത്.

നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ നടപടി ഹർജിക്കാർ പ്രത്യേകം ചോദ്യം ചെയ്യാത്തതിനാല്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതിഭരണസമയത്ത് സംസ്ഥാനത്തിനായി കേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങളും ചോദ്യം ചെയ്യാനാകില്ല. ഇത് സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.  രാഷ്ട്രപതിഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്ത് നിയനിർമ്മാണം നടത്താനുള്ള അധികാരം നിയമസഭയ്ക്ക് മാത്രമാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കാനാകില്ല എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 23 ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 

ഹര്‍ജികളില്‍ നിരവധി വാദങ്ങളാണ് കോടതിയ്ക്ക് മുന്നില്‍ എത്തിയത്. 

1. അനുഛേദം 370 സ്ഥിരം വ്യവസ്ഥയാണോ ?

2. ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ ശുപാർശ കൂടാതെ ആർട്ടിക്കിൾ 370  റദ്ദാക്കാൻ രാഷ്ട്രപതിക്ക് കഴിയുമോ?

3.അനുഛേദം 367 വഴി ഭരണഘടനയെ ഫലപ്രദമായി ഭേദഗതി ചെയ്യാനാകുമോ ?

4.ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലിയുടെ പദവി നിയമസഭയ്ക്ക് ഏറ്റെടുക്കാനാകുമോ?

5.സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശമായി തിരിച്ചത് നിയമപരമോ ?

6. ജമ്മു കശ്മീർ അതിന്‍റെ പരമാധികാരം നിലനിർത്തുന്നുണ്ടോ?

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ കേന്ദ്രസർക്കാർ  ന്യായീകരിച്ചിരുന്നു. 
അനുഛേദം 370 റദ്ദാക്കിയത് ചരിത്രപരമായ ചുവട് വെപ്പ് ആണെന്നും ഇത് പ്രദേശത്ത് സമാധാനവും പുരോഗതിയും എത്തിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. താഴ്‌വരയില്‍ ആക്രമസംഭവങ്ങൾ കുറഞ്ഞതായും, സാമൂഹിക സാമ്പത്തിക പുരോഗതിയും ഒപ്പം കേന്ദ്ര സര്‍ക്കാര്‍ നടപ്പക്കുന്ന 
ജനക്ഷേമപദ്ധതികൾ കശ്മീരിലെ ജനങ്ങൾക്കായി ആസ്വദിക്കാനും സാധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അനുച്ഛേദം 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ആദ്യ ഹര്‍ജി അഭിഭാഷകന്‍ എംഎല്‍ ശര്‍മയായിരുന്നു സമര്‍പ്പിച്ചത്. പിന്നീട് ജമ്മു കശ്മീരില്‍ നിന്നുള്ള മറ്റൊരു അഭിഭാഷകന്‍ ഷാക്കിര്‍ ഷബീറും കക്ഷി ചേരുകയായിരുന്നു. ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദങ്ങള്‍ ഇവയാണ്.  ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച് നടപടി നിയമവിരുദ്ധമാണ് എന്നും അനുഛേദം 370 ശാശ്വത സ്വഭാവമുള്ളതാണ് എന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഒപ്പം,  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തിനെതിരായ അതിക്രമമാണ് നടത്തിയത്, കൂടാതെ കേന്ദ്ര സക്കാർ തങ്ങളുടെ ഭൂരിപക്ഷം രാഷ്ട്രീയമായ ലാഭത്തിനായി ഉപയോഗിച്ചതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. 

അതേസമയം സുപ്രധാന വിധി പുറത്തു വരുന്നതിനാല്‍ ജമ്മു കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.  
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News