ചെന്നൈ: ശ്വാസ തടസത്തെ തുടർന്ന് തമിഴ് നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ മിയാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് കുറച്ചു നാളുകളായി അദ്ദേഹം പൊതുചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം നേരിയ രീതിയിൽ കൊവിഡ് ബാധിതനായ അദ്ദേഹം ചികിത്സയ്ക്ക് ശേഷം രോഗമുക്തനായിരുന്നു.
Also Read: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിച്ച് മെട്രോമാൻ ഇ ശ്രീധരൻ
എന്നാൽ ഡിഎംഡികെ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചമാണെന്നും രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും പത്രക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
അഭിനയത്തിൽ മിന്നി നിന്ന സമയത്താണ് അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് എത്തിയത്. അദ്ദേഹത്തിന്റെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയം കൊയ്തിരുന്നു. ആരോഗ്യപരമായ കാരണത്താൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് പൂർണ്ണ ശക്തിയോടെ പ്രചാരണം നടത്താൻ കഴിഞ്ഞിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...