Farmers Strike: കർഷക സമരം തുടരും; കേന്ദ്രസർക്കാരുമായുള്ള നാലാം വട്ട ചർച്ചയും പരാജയം

21 വരെ കർഷകർ ശംഭു അതിർത്തിയിൽ തുടരും. 23 വിളകൾക്ക് MSP  ഉറപ്പാക്കണമെന്നാണ് ആവശ്യം. അതിർത്തിയിൽ സർക്കാറിന് ഇതിനോടുള്ള പ്രതികരണത്തിനായി കാത്തിരിക്കും. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 11:37 PM IST
  • ഹരിയാന സർക്കാർ ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനം കർഷക സമരത്തെ തുടർന്ന് നീട്ടിയിരിക്കുകയാണ്. മൊബൈൽ ഇൻ്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ എന്നിവയാണ് ഫെബ്രുവരി 19 വരെ 7 ജില്ലകളിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
  • അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം നിർത്തിവച്ചിരിക്കുന്നത്.
Farmers Strike: കർഷക സമരം തുടരും; കേന്ദ്രസർക്കാരുമായുള്ള നാലാം വട്ട ചർച്ചയും പരാജയം

ന്യൂഡൽഹി: കേന്ദ്രസർക്കാരുമായുള്ള നാലാമത്തെ ചർച്ചയും പരാജയപ്പെട്ട പശ്ചാത്തലത്തിൽ കർഷക സമരം തുടരും. സർക്കാർ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞതായി കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വ്യക്തമാക്കി. 21 വരെ കർഷകർ ശംഭു അതിർത്തിയിൽ തുടരും. 23 വിളകൾക്ക് MSP  ഉറപ്പാക്കണമെന്നാണ് ആവശ്യം. അതിർത്തിയിൽ സർക്കാറിന് ഇതിനോടുള്ള പ്രതികരണത്തിനായി കാത്തിരിക്കും. എന്നിട്ടും തീരുമാനം ആയില്ലെങ്കിൽ ഡൽഹിയിലേക്ക് പോകുമെന്നുമാണ് കർഷകർ വ്യക്തമാക്കിയിരിക്കുന്നത്.

ഹരിയാന സർക്കാർ ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനം കർഷക സമരത്തെ തുടർന്ന് നീട്ടിയിരിക്കുകയാണ്. മൊബൈൽ ഇൻ്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ എന്നിവയാണ് ഫെബ്രുവരി 19 വരെ 7 ജില്ലകളിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം നിർത്തിവച്ചിരിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകൾ കണക്കിലെടുത്താണ് ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് ഹരിയാന അഡീഷണൽ ചീഫ് സെക്രട്ടറി ടിവിഎസ്എൻ പ്രസാദ് പ്രതികരിച്ചിരിക്കുന്നത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News