New Delhi: New Delhi: കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെല്ലാം തിരഞ്ഞെടുപ്പ് ഫലത്തില്‍ വേദനിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി തരൂര്‍, നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ വേദനിക്കുന്നു. കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ്, നമുക്ക് വിജയിക്കണമെങ്കില്‍ ഒരു മാറ്റം അനിവാര്യമാണ്’, ശശി തരൂര്‍ പറഞ്ഞു.
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം ഉയർന്നിട്ടുണ്ട്. ഉടൻ തന്നെ കോൺഗ്രസിലെ വിമത ഗ്രൂപ്പ് (G-23) യോഗം ചേരുമെന്നാണ് റിപ്പോർട്ട്. അടുത്ത 48 മണിക്കൂർ പാർട്ടിയ്ക്ക് നിർണ്ണായകം എന്നാണ് സോണിയാ ഗാന്ധി പറഞ്ഞിരിയ്ക്കുന്നത്. കോൺഗ്രസിൽ അടിമുടി മാറ്റം ഉടൻ തന്നെ പ്രതീക്ഷിക്കാം എന്നാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
Also Read: Election Results 2022: അപ്രതീക്ഷിത തിരിച്ചടികൾ; തോൽവിയുടെ കയ്പ്പറിഞ്ഞ 'ആ' പ്രമുഖർ
സോണിയാ ഗാന്ധിയുടെ യോഗത്തിന് മുമ്പ് തന്നെ വിമത നേതാക്കളുടെ യോഗം ഉണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 23 നേതാക്കള്‍ രംഗത്തെത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലും തോല്‍വി സംഭവിച്ചതോടെ കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമാണെന്ന ആവശ്യം വീണ്ടും ബലപ്പെടുകയാണ്.
സോണിയാ ഗാന്ധി വിളിച്ചുചേർക്കുന്ന അടിയന്തിര യോഗത്തിന് മുമ്പ് തന്നെ വിമത നേതാക്കളുടെ യോഗം ഉണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസില്‍ ശക്തമായ നേതൃത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ്
മുതിര്‍ന്ന നേതാക്കള്‍ അടക്കം 23 നേതാക്കള്‍ രംഗത്തെത്തിയത്. എന്നാൽ, ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പാർട്ടിയിൽ നേതൃമാറ്റം അനിവാര്യമാണെന്ന ആവശ്യം വീണ്ടും ബലപ്പെടുകയാണ്.
മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത പരാജയമാണ് നേരിട്ടത്. അതിൽ, അധികാരത്തിലിരുന്ന പഞ്ചാബ് നഷ്ടപ്പെടുന്ന സംഭവവും ഉണ്ടായി. ഇത് കോൺഗ്രസിനേറ്റ കനത്ത ആഘാതമാണ്. കോൺഗ്രസിനെ അധികാരത്തിലേറ്റും എന്ന് പ്രഖ്യാപിച്ച നേതാക്കൾ ഒന്നടങ്കം തോൽക്കുന്ന കാഴ്ചയാണ് പഞ്ചാബിൽ കണ്ടത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.