ഭൂചലനത്തില്‍ കിടുങ്ങി ഉത്തരേന്ത്യ

റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

Last Updated : May 9, 2018, 05:46 PM IST
ഭൂചലനത്തില്‍ കിടുങ്ങി ഉത്തരേന്ത്യ

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വീണ്ടും ഭൂചലനം. ഡല്‍ഹി, കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈകീട്ട് 4.11നായിരുന്നു സംഭവം. 

അഫ്ഗാനിസ്ഥാനിലെ തജാക്കിസ്ഥാനാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യയില്‍ പലയിടങ്ങളും ഇന്ന് വൈകീട്ട് മഴ പെയ്തു. 

ഇന്ന് രാവിലെ പാകിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രതയാണ് രേഖപ്പെടുത്തപ്പെട്ടത്. 

More Stories

Trending News