Kolkata: പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍... രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം പശ്ചിമ ബംഗാളില്‍ എത്തിയിരിയ്ക്കുന്നത്.
ഇതിനിടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും (Trinamool) BJPയും തമ്മിലുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമാവുകയാണ്. അമിത് ഷായുടെ (Amit Shah) വരവിന് മുന്‍പേ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന് പല പ്രമുഖ നേതാക്കളെയും നഷ്ടമാവുകയാണ്. മൂന്നു പ്രമുഖ നേതാക്കലാണ് കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്.
തൃണമൂല്‍ എം.എല്‍.എ ശീല്‍ഭദ്ര ദത്ത, ന്യൂനപക്ഷ സെല്‍ നേതാവ് കബീറുല്‍ ഇസ്ലാം എന്നിവരാണ് വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ച സുവേന്ദു അധികാരിയും മറ്റൊരു എം.എല്‍.എയായ ജിതേന്ദ്ര തിവാരിയും കഴിഞ്ഞ ദിവസം പര്ട്ടിയില്നിന്നും രാജിവെച്ചിരുന്നു.
സുവേന്ദു അധികാരി അമിത് ഷായുടെ സാന്നിധ്യത്തില്‍ BJPയില്ചേരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, താന്‍ ബിജെപിയില്‍ ചേരില്ലെന്നും അഭിഭാഷകവൃത്തിയിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ജിതേന്ദ്ര തിവാരി മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, BJPയുടെ തന്തങ്ങള്ക്ക് മുന്പില് പരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന് എം.എല്‍.എമാര്‍ ഒരേസമയം രാജിവെച്ചത് തൃണമൂലില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. സുവേന്ദു അധികാരിയുടെ രാജി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിയമസഭ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ഇതുവരെ സ്വീകരിച്ചില്ല. രാജിക്കത്തില്‍ തീയതിയില്ല, സ്വമേധയാ നല്കിയ രാജിക്കത്തായി തോന്നുന്നില്ല തുടങ്ങിയ കാരണങ്ങളാണ് സ്പീക്കര്‍ ചൂണ്ടിക്കാട്ടിയത്. തിങ്കളാഴ്ച തന്നെ വന്നു കാണാനും നിര്‍ദേശിച്ചിട്ടുണ്ട്.
Also read: BJPയില്‍ പടയൊരുക്കം, നിര്‍ണ്ണായക കോര്‍കമ്മിറ്റി യോഗം ശനിയാഴ്ച
എന്തായാലും വരും നാളുകള്‍ ബംഗാളില്‍ ഇനി നിര്‍ണായകമാണ്. ഓപ്പറേഷന് ലോട്ടസുമായി അമിത് ഷാ എത്തിയ സാഹചര്യത്തില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ബംഗാള്‍ ഇപ്പോള്‍ വേദിയാകുന്നത്. അമിത്ഷാ വരുന്നതിന് മുന്നോടിയായ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടതോടെ സംസ്ഥാന ബിജെപിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy