TRP തട്ടിപ്പില്‍ CBI അന്വേഷണം; റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സ്വീകരിക്കാതെ സുപ്രീംകോടതി

TRP തട്ടിപ്പില്‍ റിപ്പബ്ലിക് ടിവി  ഉടമ അര്‍ണബിന് തിരിച്ചടി. 

Last Updated : Oct 15, 2020, 05:51 PM IST
  • TRP തട്ടിപ്പ് കേസില്‍ (TRP scam case) CBI അന്വേഷണം ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
  • ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച സുപ്രീംകോടതി അന്വേഷണം നേരിടുന്ന മറ്റേതൊരു പൗരനേയും പോലെ റിപ്പബ്ലിക് ടിവിയും ആദ്യം ബോംബെ ഹൈക്കോടതിയെ സമീപിക്കണം എന്നും നിര്‍ദ്ദേശിച്ചു.
TRP തട്ടിപ്പില്‍ CBI അന്വേഷണം; റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സ്വീകരിക്കാതെ സുപ്രീംകോടതി

New Delhi: TRP തട്ടിപ്പില്‍ റിപ്പബ്ലിക് ടിവി  ഉടമ അര്‍ണബിന് തിരിച്ചടി. 

TRP തട്ടിപ്പ്  കേസില്‍  (TRP scam case) CBI അന്വേഷണം ആവശ്യപ്പെട്ട്  റിപ്പബ്ലിക് ടിവി സമര്‍പ്പിച്ച ഹര്‍ജി  സുപ്രീംകോടതി  (Supreme Court) തള്ളി.  പകരം ഹൈക്കോടതിയെ (High Court)  സമീപിക്കാന്‍ നിര്‍ദ്ദേശിച്ച  സുപ്രീംകോടതി  അന്വേഷണം നേരിടുന്ന മറ്റേതൊരു പൗരനേയും പോലെ റിപ്പബ്ലിക് ടിവിയും ആദ്യം ബോംബെ ഹൈക്കോടതിയെ സമീപിക്കണം എന്നും നിര്‍ദ്ദേശിച്ചു.

ചാനല്‍ വ്യൂവര്‍ഷിപ്പ്  (TRP) ഉയര്‍ത്താന്‍ പണം നല്‍കി തട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ മുംബൈ പോലീസ് അന്വേഷണം നടത്തുന്ന മൂന്ന് ചാനലുകളില്‍ ഒന്നാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി.

റിപ്പബ്ലിക് ടിവി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതും  സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഈ ഹര്‍ജി സ്വീകരിക്കുന്നതിലൂടെ ഹൈക്കോടതികളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല എന്ന സന്ദേശമാകും ജനങ്ങള്‍ക്ക്‌ നല്‍കുക എന്നും സുപ്രീംകോടതി പറഞ്ഞു. 

ഈ കോവിഡ് കാലത്തും ഹൈക്കോടതി ഇടവേള ഇല്ലാതെ പ്രവര്‍ത്തിക്കുകയാണ്. വര്‍ളിയില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍   സിആര്‍പിസി പ്രകാരം അന്വേഷണം നേരിടുന്ന ഏതൊരു വ്യക്തിയേയും പോലെ ചാനലും ആദ്യം  ഹൈക്കോടതിയെ സമീപിക്കണം എന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്‌റ്‌റിസ് ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി പരിഗണിച്ചത്.  

 മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ ആണ് റിപ്പബ്ലിക് ടിവിക്ക് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചത്.

Also read: ചാണക ചിപ്പ്, ചാണക ചിരാത്, പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ട് രാഷ്ട്രീയ കാമധേനു ആയോഗ്

പോലീസ് കമ്മീഷണര്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നതിന് എതിരെ ഹരീഷ് സാല്‍വേ കോടതിക്ക് മുന്നില്‍ പരാതി ഉന്നയിച്ചു. അക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പബ്ലിക് ടിവിയുടെ കേസ് പരാമര്‍ശിക്കാതെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് മറുപടി നല്‍കി. 

അതേസമയം, ചാനലിന്‍റെ  ഹര്‍ജിയെ മുംബൈ പോലീസ് സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. പോലീസ് അന്വേഷണം അട്ടിമറിക്കാനാണ് റിപ്പബ്ലിക് ടിവി ശ്രമിക്കുന്നത് എന്നാണ് മുംബൈ പോലീസിന്‍റെ ആരോപണം.

 

Trending News