Indian Army: ചൈനീസ് പട്ടാളക്കാരെ അടിച്ചോടിക്കുന്ന ഇന്ത്യൻ സേനയുടെ ദൃശ്യങ്ങൾ-വീഡിയോ

Indian Army Tawang Video: നിരവധി ട്വിറ്റർ ഹാൻറിലുകളിലാണ് വീഡിയോ ഷെയർ ചെയ്തത്. വളരെ കുറച്ച് ഇന്ത്യൻ സൈനീകരെ മാത്രമെ ദൃശ്യങ്ങളിൽ കാണാൻ പറ്റുന്നുള്ളു

Written by - Zee Malayalam News Desk | Last Updated : Dec 14, 2022, 02:46 PM IST
  • 100 കണക്കിന് ചൈനീസ് സൈനീകരെയും അതിർത്തിയിൽ കമ്പിവേലിയുടെ വശങ്ങളിൽ കാണാം.
  • കഴിഞ്ഞ ദിവസത്തെ സംഭവത്തിൻറെ തന്നെയാണോ എന്ന് സേന സ്ഥിരീകരിച്ചിട്ടില്ല
Indian Army: ചൈനീസ് പട്ടാളക്കാരെ അടിച്ചോടിക്കുന്ന ഇന്ത്യൻ സേനയുടെ ദൃശ്യങ്ങൾ-വീഡിയോ

അതിർത്തിയിലെ ഇന്തോ-ചൈന സംഘർഷത്തിന് പിന്നാലെ ചൈനീസ് പട്ടാളക്കാരെ അടിച്ചോടിക്കുന്ന ഇന്ത്യൻ സേനയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. നിയന്ത്രണ രേഖയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ എന്ന് വ്യക്തമാണ്. 100 കണക്കിന് ചൈനീസ് സൈനീകരെയും അതിർത്തിയിൽ കമ്പിവേലിയുടെ വശങ്ങളിൽ കാണാം. എന്നാൽ ഇത് കഴിഞ്ഞ ദിവസത്തെ സംഭവത്തിൻറെ അല്ല എന്നാണ് സേനയിൽ നിന്നുള്ള സൂചന.

നിരവധി ട്വിറ്റർ ഹാൻറിലുകളിലാണ് വീഡിയോ ഷെയർ ചെയ്തത്. അതേസമയം വളരെ കുറച്ച് ഇന്ത്യൻ സൈനീകരെ മാത്രമെ ദൃശ്യങ്ങളിൽ കാണാൻ പറ്റുന്നുള്ളു. വെറും കമ്പും, പലകയും പോലുള്ളവ കൊണ്ടാണ് സൈനീകരുടെ പ്രതിരോധം അൽപ്പസമയത്തിന് ശേശഷം ചൈനീസ് സേന പിന്മാറുന്നതും വീഡിയോയിൽ കാണാം.

 

Also Read: Indo China Stand Off: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം? സൈനീകർക്ക് പരിക്കെന്ന് റിപ്പോർട്ട്

അതേസമയം അരുണാചലിലെ തവാങ് മേഖലയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും രാജ്നാഥ് സിം​ഗ് രാജ്യസഭയിൽ പറഞ്ഞു.

ഡിസംബർ 9-നായിരുന്നു അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഏറ്റുമുട്ടലുണ്ടായിരുന്നത്.ഏറ്റുമുട്ടലിൽ "ഇരുവശത്തുമുള്ള സൈനീകർക്ക് പരിക്കേൽക്കുകയും ഇരുവിഭാഗവും "ഉടൻതന്നെ പ്രദേശത്തുനിന്നും പിരിഞ്ഞുപോവുകയും ചെയ്തതായാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News