Viral Video : നായക്കുട്ടിയെ പിന്നിൽ നിന്ന് കൊത്തി കാക്ക; ചിരിയടക്കാനാകാതെ സോഷ്യൽ മീഡിയ

കാക്കുയുടെ കൊത്തേൽക്കുന്നത് പറയാൻ പറ്റാത്ത സ്ഥാനത്താണ്!!!!

Written by - Zee Malayalam News Desk | Last Updated : Mar 22, 2022, 10:03 AM IST
  • വെറുതെ നിൽക്കുന്ന ഒരു ബീഗിൽ ഇനത്തിൽ പെട്ട നായകുട്ടിയെ പിന്നിൽ നിന്ന് കൊത്തുന്ന ഒരു കാക്കയുടേതാണ് വീഡിയോ.
  • കാക്കുയുടെ കൊത്തേൽക്കുന്നത് പറയാൻ പറ്റാത്ത സ്ഥാനത്താണ്!!!!
Viral Video : നായക്കുട്ടിയെ പിന്നിൽ നിന്ന് കൊത്തി കാക്ക; ചിരിയടക്കാനാകാതെ സോഷ്യൽ മീഡിയ

Viral Video : ചില മൃഗങ്ങൾ തമ്മിലുള്ള അടിപിടി നമ്മളെ ഒരുപാട് ചിരിപ്പിക്കും. ആ അടിപിടിയൊക്കെ കുസൃതിയുടെ ഭാഗമായി ഉണ്ടാകുന്നതാണ്. അത്തൊരത്തിൽ ഒരു കാക്കയുടെ കുസൃതിയും അതിന് നായകുട്ടിയുടെ പ്രതികരണം കൊണ്ടുള്ള വീഡിയോയാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. 

വെറുതെ നിൽക്കുന്ന ഒരു ബീഗിൽ ഇനത്തിൽ പെട്ട നായകുട്ടിയെ പിന്നിൽ നിന്ന് കൊത്തുന്ന ഒരു കാക്കയുടേതാണ് വീഡിയോ. കാക്കുയുടെ കൊത്തേൽക്കുന്നത് പറയാൻ പറ്റാത്ത സ്ഥാനത്താണ്!!!!

ALSO READ : Viral Video : പൂനെയിലെ ബെൻസ് നിർമ്മാണ കേന്ദ്രത്തിൽ പുലിയിറങ്ങി; നിർമ്മാണ പ്രവർത്തനം നിലച്ചു

ചുമ്മ നിൽക്കുന്ന നായകുട്ടിയുടെ പുറകിൽ നിന്ന് വാലിന്റെ താഴെയായി ഒരു കാക്ക വന്ന കൊത്തുന്നു. അപ്രതീക്ഷിതമായി ഏറ്റ കൊത്തിൽ ഞെട്ടിയ നായകുട്ടി ശുഭിതനായി കാക്കയെ ഓടിക്കാൻ ശ്രമിക്കുന്നുണ്ട്.

തനിക്കേറ്റ വേദന എങ്ങനെങ്കിലും മാറ്റാൻ ശ്രമിക്കുമ്പോൾ ദേ വീണ്ടും വരുന്ന കാക്ക. വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതിനായി കൊത്ത് കൊണ്ട് ഭാഗം പുൽപ്പുറത്തിട്ട് ഉരച്ച് കൊണ്ടുപോകുമ്പോൾ ദാ കാക്ക വീണ്ടുമെത്തി നായകുട്ടിയുടെ വാല്ലിൽ കൊത്തുന്നു. വാലിൽ തൊട്ടാൽ പിന്നെ ദേഷ്യം വരില്ലേ. കാക്കയെ കുരച്ചോടിക്കുകയായിരുന്നു പിന്നീട്.

ALSO READ : Viral Video : ഒറ്റയ്ക്കാണെന്ന് കരുതിയോ? സിംഹത്തെ കൂട്ടം കൂടി ആക്രമിച്ച കഴുതപ്പുലികൾ; ശേഷം നടന്നതോ?

വീഡിയോ കാണാം:

വണ്ടർ ഡിക്സി എന്ന ഇൻസ്റ്റാഗ്രം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News