മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുമെന്ന ഉത്തരവ് പിന്‍വലിച്ചു

ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണെന്നും വ്യക്തമാക്കി.

Last Updated : Apr 3, 2018, 12:59 PM IST
മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുമെന്ന ഉത്തരവ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകര്‍കരുടെ അംഗീകാരം റദ്ദാക്കുമെന്ന ഉത്തരവ് പിന്‍വലിച്ചു. വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രധാനമന്ത്രിയുടെ ഇടപെടലിലാണ് പിന്‍വലിച്ചത്. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണെന്നും വ്യക്തമാക്കി.

വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു.

Trending News