ചക്ക കൊണ്ട് 300 വിഭവങ്ങളോ? ഇതാണ് ചക്ക മഹോത്സവം

എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. ചക്കപ്പായസം, ഹൽവ, ബിരിയാണി, അച്ചാർ, ജാം, ചക്ക കോഫി, കട്ലറ്റ്, കസ്റ്റാർഡ് ,പുഡിങ്, ഉപ്പേരി തുടങ്ങി 300 ഓളം വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ സഹായത്തോടെ വിഭവങ്ങൾ തയ്യാറാക്കിയ കുട്ടികൾക്ക് ചക്കയുടെ ഗുണമേന്മയും ഔഷധമൂല്യവും തിരിച്ചറിയുന്ന പുതിയ അനുഭവം കൂടിയായി ചക്ക മഹോത്സവം.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 21, 2022, 06:02 PM IST
  • സ്വാദിഷ്ടമായ പലഹാരങ്ങൾ ഒരുക്കി സംഘടിപ്പിച്ച ചക്ക മഹോത്സവം വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി മാറി.
  • എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്.
  • ചക്കപ്പായസം, ഹൽവ, ബിരിയാണി, അച്ചാർ, ജാം, ചക്ക കോഫി, കട്ലറ്റ്, കസ്റ്റാർഡ് ,പുഡിങ്, ഉപ്പേരി തുടങ്ങി 300 ഓളം വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ ഉണ്ടായിരുന്നത്.
ചക്ക കൊണ്ട് 300 വിഭവങ്ങളോ? ഇതാണ് ചക്ക മഹോത്സവം

കണ്ണൂർ: മുന്നൂറോളം വിഭവങ്ങളുമായി കണ്ണൂർ ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലെ ചക്ക ഫെസ്റ്റ് ശ്രദ്ധേയമായി. പോഷകമൂല്യത്തിൽ മുൻപന്തിയിലുള്ള ചക്ക കൊണ്ടുള്ള സ്വാദിഷ്ടമായ പലഹാരങ്ങൾ ഒരുക്കി സംഘടിപ്പിച്ച ചക്ക മഹോത്സവം വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി മാറി.

ചെറുപുഴ സെൻറ് ജോസഫ് ഹൈസ്കൂളിലാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും, സയൻസ്, സോഷ്യൽ സയൻസ്, ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ആഘോഷം പ്രിൻസിപ്പൽ സിസ്റ്റർ ഭാഗ്യ ഉദ്ഘാടനം ചെയ്തു.  

Read Also: 7th Pay Commission: ക്ഷാമബത്ത കുടിശ്ശികയിൽ നടപടി ഉടൻ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്

എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. ചക്കപ്പായസം, ഹൽവ, ബിരിയാണി, അച്ചാർ, ജാം, ചക്ക കോഫി, കട്ലറ്റ്, കസ്റ്റാർഡ് ,പുഡിങ്, ഉപ്പേരി തുടങ്ങി 300 ഓളം വിഭവങ്ങളാണ് ചക്ക ഫെസ്റ്റിൽ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ സഹായത്തോടെ വിഭവങ്ങൾ തയ്യാറാക്കിയ കുട്ടികൾക്ക് ചക്കയുടെ ഗുണമേന്മയും ഔഷധമൂല്യവും തിരിച്ചറിയുന്ന പുതിയ അനുഭവം കൂടിയായി ചക്ക മഹോത്സവം. 

മാതാപിതാക്കളും അധ്യാപകരുമാണ് ചക്ക ഫെസ്റ്റിന് വേണ്ടിയുള്ള വ്യത്യസ്തങ്ങളായ വിഭവങ്ങൾ തയ്യാറാക്കാൻ കുട്ടികൾക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നത്. ഫാസ്റ്റ് ഫുഡിന് പിന്നാലെ പറയുന്ന പുത്തൻ തലമുറയ്ക്ക് നാട്ടുമുറ്റത്തെ കൃഷിഫലങ്ങളിൽ നിന്നുമുള്ള രുചികൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നതായിരുന്നു ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലെ ചക്ക ഫെസ്റ്റ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News