സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ COVID 19 രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 

Last Updated : Sep 28, 2020, 06:35 PM IST
  • ഉറവിടം വ്യക്തമാകാതെ 249 കേസുകളാണ് ഇന്നുള്ളത്.
  • 36,027 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പരിശോധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 4538  പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

Thiruvananthapuram: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ COVID 19 രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്കാണ് കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 3997 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 249 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്ന് കൊറോണ വൈറസ് ബാധിച്ച് 20 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 697 ആയി.

ALSO READ | വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും Lock down, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഉറവിടം വ്യക്തമാകാതെ 249 കേസുകളാണ് ഇന്നുള്ളത്. 57879 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതില്‍ 67 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 36,027 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പരിശോധിച്ചത്.

ALSO READ | Balabhaskar Death: വ്യക്തത വേണം, കലാഭവന്‍ സോബിയ്ക്ക് വീണ്ടും നുണപരിശോധന

1,79,922 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വിലയിരുത്തല്‍ യോഗം നേരത്തെയായതിനാല്‍ ഇന്നത്തെ പൂര്‍ണമായ കണക്കുകള്‍ വ്യക്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) അറിയിച്ചു.

രോഗവ്യാപനത്തിന്റെ തോത് നിര്‍ണ്ണയിക്കുന്ന മാനദാണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ മുന്നിലായിരുന്നു. അതിനു ഇളക്കം തട്ടിയിട്ടുണ്ട്. ദേശീയ ശരാശരിയേക്കാള്‍ മരണ നിരക്ക് കേരളത്തില്‍ കുറവാണ്.

 

Trending News