ഹൈബിയ്ക്ക് മറുപടിയുമായി ആഷിക് അബു രംഗത്ത്

ഏറണാകുളം എംപി ശ്രീ ഹൈബി ഈഡനുള്ള മറുപടിയും ചോദ്യവും എന്ന് തുടങ്ങുന്നതാണ് ആശിഖിന്‍റെ ഫെയ്സ്ബുക്ക്‌ കുറിപ്പ്.    

Last Updated : Feb 17, 2020, 12:27 PM IST
ഹൈബിയ്ക്ക് മറുപടിയുമായി ആഷിക് അബു രംഗത്ത്

കൊച്ചി: കരുണയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹൈബി ഈഡന് മറുപടിയുമായി ആഷിക് അബു രംഗത്ത്. 

കൊച്ചിയില്‍ നടത്തിയ സംഗീത നിശയുടെ കണക്കുകള്‍ കാണിച്ചില്ലെങ്കില്‍ ആഷിഖ് അബുവിനെതിരെ അന്വേഷണം നടത്തണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു അതിനുള്ള മറുപടിയാണ്‌ തന്‍റെ ഫെയ്സ്ബുക്കിലൂടെ ആഷിക് അബു നല്‍കിയിരിക്കുന്നത്. 

ഏറണാകുളം എംപി ശ്രീ ഹൈബി ഈഡനുള്ള മറുപടിയും ചോദ്യവും എന്ന് തുടങ്ങുന്നതാണ് ആശിഖിന്‍റെ ഫെയ്സ്ബുക്ക്‌ കുറിപ്പ്.  

'കൊച്ചി ഇന്റര്‍നാഷണല്‍ മ്യൂസിക്‌ ഫെസ്റ്റിവെലിന്‍റെ' പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൌണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണ് ഇതെന്നും അതുകൊണ്ടാണ് താങ്കളുടെ ഓഫീസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായതെന്നും ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയില്‍ സൗജന്യ പാസെന്ന സങ്കല്‍പം ഇല്ലല്ലോ എന്നും  അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:

Trending News