ടിപ്പർ കയറിയിറങ്ങി ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം

മാസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് വച്ച് മറ്റൊരു യാത്രക്കാരൻ മരണമടഞ്ഞ സംഭവം ഉണ്ടായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 01:48 PM IST
  • ഭർത്താവുമായി യാത്ര ചെയ്യുന്നതിനിടയിൽ ടിപ്പറിന്റെ പിറകുവശം ഇരുചക്ര വാഹനത്തിൽ തട്ടി
  • ഇതേ സ്ഥലത്ത് വച്ച് മറ്റൊരു യാത്രക്കാരൻ മരണമടഞ്ഞ സംഭവം ഉണ്ടായിരുന്നു
  • അപകടത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു
ടിപ്പർ കയറിയിറങ്ങി ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:  ഭർത്താവിനൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ നിന്നും വീണ് അധ്യാപികക്ക് ദാരുണാന്ത്യം.  നെടുമങ്ങാട് ബോംബെ ഹൗസിൽ  ഷാജഹാന്റെ ഭാര്യ 48 വയസുള്ള ജീന ആണ് മരിച്ചത്. രാവിലെ 9 മണിയോടെ നെടുമങ്ങാട് വാളിക്കോട് പാലത്തിനു സമീപം നാലുമുക്കിലാണ് അപകടം നടന്നത് . 
ഭർത്താവുമായി യാത്ര ചെയ്യുന്നതിനിടയിൽ ടിപ്പറിന്റെ പിറകുവശം ഇരുചക്ര വാഹനത്തിൽ തട്ടുകയും റോഡിൽ വീണ ജീനയുടെ ശരീരത്തിലൂടെ ടിപ്പറിന്റെ പിറകുവശത്തെ ചക്രങ്ങൾ കയറുകയും ആയിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു.മാസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് വച്ച് മറ്റൊരു യാത്രക്കാരൻ മരണമടഞ്ഞ സംഭവം ഉണ്ടായിരുന്നു.

അപകടത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഈ സ്ഥലത്ത് അപകടങ്ങൾ പെരുകുന്നുവെന്നും ട്രാഫിക് നിയന്ത്രണമേർപ്പെടുത്തണമെന്നും  ഹംമ്പ് സ്ഥാപിക്കണ മെന്നും ആവശ്യപ്പെട്ട്  ആണ് റോഡ് നാട്ടുകാർ ഉപരോധിച്ചത്.

തുടർന്ന് നെടുമങ്ങാട് എസ് ഐ ശ്രീകാന്ത് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തുകയും അടിയന്തരമായി ഈ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡിനെ നിയമിക്കാം എന്ന് ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. ശേഷം നാല് റോഡുകൾ സംഗമിക്കുന്ന ഈ സ്ഥലത്ത് റോഡിൽ ഹംബ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പിഡബ്ല്യുഡി  അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിയറിനെ ഉപരോധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News