രാജസ്ഥാനിൽ ഓൾഡ് മങ്ക് 455 രൂപ, കേരളത്തിൽ 1000; കൊള്ള സംഘത്തിന്റെ സ്വന്തം നാടെന്ന് ഹരീഷ് പേരടി

കൊള്ള സംഘത്തിന്റെ സ്വന്തം നാടെ...നല്ല നമസ്കാരം എന്നാണ് ഹരീഷ്  പേരടി പോസ്റ്റിൽ പരിഹസിച്ചത് 

Written by - Zee Malayalam News Desk | Last Updated : Feb 5, 2023, 11:36 AM IST
  • ഹരീഷിൻറെ പോസ്റ്റിന് താഴെ വന്ന കമൻറുകളും രസകരമാണ്
  • ബജറ്റിൽ മദ്യത്തിന് 20 മുതൽ നാൽപ്പത് രൂപവരെയാണ് സർക്കാർ വർധിപ്പിച്ചത്
  • മദ്യവില കൂട്ടിയതിനെ വിമർശിച്ച് നടൻ മുരളി ഗോപിയും രംഗത്ത് വന്നിരുന്നു
രാജസ്ഥാനിൽ ഓൾഡ് മങ്ക്  455 രൂപ, കേരളത്തിൽ 1000; കൊള്ള സംഘത്തിന്റെ സ്വന്തം നാടെന്ന് ഹരീഷ് പേരടി

തിരുവനന്തപുരം:  മദ്യവില, ഇന്ധന വില തുടങ്ങി ബജറ്റ് പ്രഖ്യാപനത്തിൽ ട്രോളിൽ കളിക്കുകയാണ് സംസ്ഥാന സർക്കാർ. നിരവധി പേരാണ് മദ്യത്തിൻെ വില വർധനക്ക് എതിരെ രംഗത്ത് വന്നത്. അതിനിടയിൽ രാജസ്ഥാനിലെയും കേരളത്തിലെയും മദ്യ വില താരതമ്യം ചെയ്ത് ഫേസ്ബുക്കിൽ സർക്കാരിനെ വിമർശിക്കുകയാണ് നടൻ ഹരീഷ് പേരടി.

താരത്തിൻറെ പോസ്റ്റിൽ പറയുന്നതിങ്ങനെ- രാജസ്ഥാനിൽ നിന്ന് ഇന്ന് ഒരു ഓൾഡ് മങ്ക് റം 750ml വാങ്ങിച്ചു...വില 455/-....കേരളത്തിലെ വിലയിൽ നിന്ന് 545/- രൂപയുടെ കുറവ്...കൊള്ള സംഘത്തിന്റെ സ്വന്തം നാടെ...നല്ല നമസ്ക്കാരം.

 

ALSO READ: മദ്യം കിട്ടാതാകുന്നതോടെ പിന്നെ കളി മറ്റൊരു ചെകുത്താനോടാണ്; ബജറ്റിനെ വിമർശിച്ച് മുരളി ഗോപി

ഹരീഷിൻറെ പോസ്റ്റിന് താഴെ വന്ന കമൻറുകളും രസകരമാണ്. പൂനെയിൽ ഓൾഡ് മങ്ക് ഫുള്ളിന് 540/ രൂപ മാത്രം എന്നായിരുന്നു ഒരാളുടെ കമൻറ്. അതേസമയം പറശ്ശിനി മുത്തപ്പൻ ഒരു കൊല്ലത്തേക്ക് കുടിക്കരുത് എന്നു പറഞ്ഞിട്ടുണ്ട്. 5 മാസം ആയി.. ഇനി ഒരു 7 മാസം... അതു കഴിഞ്ഞ് രാജസ്ഥാനിലേക്ക് ഒരു പോക്ക് പോകാൻ തീരുമാനിച്ചു. കട്ടായം.എന്ന് മറ്റൊരാളും കമൻറ് ചെയ്യുന്നു.

ബജറ്റിൽ മദ്യത്തിന് 20 മുതൽ നാൽപ്പത് രൂപവരെയാണ് സർക്കാർ വർധിപ്പിച്ചത്.  500 മുതൽ 999 രൂപയുള്ള മദ്യത്തിന് 20 ഉം 1000 രൂപക്ക് മുകളിൽ കൂടിയത് 40 രൂപയുമാണ് കൂടിയത്. നേരത്തെ മദ്യവില കൂട്ടിയതിനെ വിമർശിച്ച് നടൻ മുരളി ഗോപിയും രംഗത്ത് വന്നിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News