ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ നഴ്‌സിനുനേരെ KSRTC ബസില്‍ അതിക്രമം; പ്രതി പിടിയിൽ

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിക്കു നേരേയായിരുന്നു പ്രതിയുടെ അതിക്രമം. യുവതി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 27, 2023, 11:27 AM IST
  • ബസില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ
  • സംഭവം നടന്നത് തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു
  • സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിക്കു നേരേയായിരുന്നു പ്രതിയുടെ അതിക്രമം
ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ നഴ്‌സിനുനേരെ KSRTC ബസില്‍ അതിക്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ. സംഭവം നടന്നത് തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു. സംഭവത്തെ തുടർന്ന് പ്രതിയായ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ പോലീസ് അറസ്റ്റു ചെയ്തു.

Also Read: ആലപ്പുഴയിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോ‍ഡൗണിലും തീപിടുത്തം

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിക്കു നേരേയായിരുന്നു പ്രതിയുടെ അതിക്രമം. യുവതി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും ഇടപെടുകയും ഇയാളെ ബാലരാമപുരം പോലീസിന് കൈമാറുകയുമായിരുന്നു.

കോവിഡ് കൈകാര്യം ചെയ്തതിൽ കേരളം ഒന്നാമത്: നീതി ആയോഗ്

ന്യൂഡൽഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചതായി നീതി ആയോഗ്. 2020-21 വർഷത്തെ വാർഷിക ആരോഗ്യസൂചികയിലാണ്   കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇത് നീതി ആയോഗിന്റെ അഞ്ചാമത്തെ സൂചികാ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.  

Also Read: ശനിയുടെ വക്രഗതിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

19 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ബിഹാറും ഉത്തർപ്രദേശുമാണ് അവസാന സ്ഥാനത്തുള്ളത്. പതിനേഴാം സ്ഥാനത്ത് മധ്യപ്രദേശ് ആണ്.  കഴിഞ്ഞവർഷത്തെ റിപ്പോർട്ടിലും കേരളമായിരുന്നു ഒന്നാമത്. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ത്രിപുര ഒന്നാമതും. സിക്കിമും ഗോവയും രണ്ടും മൂന്നും സ്ഥാനങ്ങലും സ്വന്തമാക്കി. ഇതിൽ അരുണാചൽ പ്രദേശ് , നാഗാലാൻഡ്, മണിപ്പുർ എന്നിവയാണ് അവസാന സ്ഥാനങ്ങളിലുള്ളത്. മുൻ വർഷങ്ങളിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമത് ലക്ഷദ്വീപും ഒടുവിലത്തേത് ഡൽഹിയുമാണ്.

Also Read: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

നവജാതശിശുക്കളുടെ മരണനിരക്ക്, ജനനസമയത്തെ ലിംഗാനുപാതം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങി 24 ആരോഗ്യ സൂചകങ്ങൾ  ഉൾക്കൊള്ളുന്ന കോമ്പോസിറ്റ് സ്കോറിങ് രീതിയാണ് പട്ടിക തയ്യാറാക്കാനായി ഉപയോഗിച്ചത്.  2017 ലാണ് വർഷാവർഷമുള്ള പുരോഗതിയുടെയും മുഴുവനായുള്ള പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ ആരോഗ്യ സൂചിക കണക്കാക്കുന്ന രീതി നീതി ആയോഗ് ആരംഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് ഈ പട്ടിക തയ്യാറാക്കുന്നത്.  19 വലിയ സംസ്ഥാനങ്ങൾ, 8 ചെറിയ സംസ്ഥാനങ്ങൾ, 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചാണ് റാങ്കുകൾ തീരുമാനിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News