ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി (ISRO Case) ബന്ധപ്പെട്ട് എ.കെ ആൻറണിയെയും ഉമ്മൻ ചാണ്ടിയേയും ചോദ്യം ചെയ്യണമെന്ന് എൻ.സി.പി നേതാവ് പി.സി ചാക്കോ. ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവിൻറെ പശ്ചാത്തലത്തിലാണ് പി.സി ചാക്കോ തൻരെ നിലപാട് വ്യക്തമാക്കിയത്.
ചാരക്കേസുമായി ബന്ധപ്പെട്ട് ഒരു നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെങ്കില്‍ അത് നിർബന്ധമായും രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ സിബിഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയുമാണ്.
ALSO READ: ഐഎസ്ആർഒ ചാരക്കേസ്; ഡികെ ജയിൻ റിപ്പോർട്ട് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
കോണ്‍ഗ്രസിന്റെ (Congress) ഇത്രവർഷ ചരിത്രത്തിലെ തന്നെ ഏറ്റവും നിന്ദ്യമായതും നികൃഷ്‌ടമായതുമായ ഗൂഢാലോചനയുടെ ചുരുളുകളാണ് ഈ കേസില്‍ അഴിയാന്‍ പോകുന്നത്. കുറ്റക്കാരെ കണ്ടത്തുമെന്നാണ് താൻ കരുതന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഐഎസ്ആർഒ ചാരക്കേസ്; ഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
അതികായനായിരുന്ന കെ കരുണാകരനോട് (K Karunakaran) അക്കാലത്ത് നേരിട്ടു പടവെട്ടി വിജയിക്കാന്‍ ഒരിക്കലും കഴിയാത്ത ഭീരുത്വത്തിൽ നിന്നാണ് എ ഗ്രൂപ്പ് നേതാക്കളെ ഒരു ഗൂഡാലോചനയിലേക്ക് നയിച്ചത്. എന്തും സഹിക്കാം താന്‍ ഒരു ചാരക്കേസ് പ്രതിയാണെന്ന് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ പോലും ആരോപിക്കുന്നത് സഹിക്കാനാകുന്നില്ലെന്ന് നേരത്തെ പലവട്ടം കരുണാകരന്‍ പറഞ്ഞിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയുടെയും എ.കെ ആൻറണിയുടെയും അറിവോടെയാണ് ഇതൊക്കെ നടന്നിട്ടുള്ളതെന്ന് കെ.കരുണാകരൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.