Wayanad: വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; വയാട്ടിൽ രണ്ട് പേർ അറസ്റ്റിൽ

പേരിയ 35-ൽ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹന പരിശോധന നടത്തുമ്പോൾ ചന്ദനത്തോട് ഭാഗത്തു നിന്നും വന്ന പ്രതികൾ സഞ്ചരിച്ച  KL 72 D 3880 നമ്പർ കാർ കൈ കാണിച്ചു നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്താതെ അമിത വേഗതയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കുകയും ഡിപ്പാർട്മെന്റ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2024, 11:10 PM IST
  • വാളാട് സ്വദേശികളായ ചാലിൽ വീട്ടിൽ സി.എം അയ്യൂബ്, കോമ്പി വീട്ടിൽ അബു എന്ന ബാബു എന്നിവരെയാണ് തലപ്പുഴ പോലീസ് സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
  • കഴിഞ്ഞ നവംബർ 23ന് പുലർച്ചെ ആലാർ ഭാഗത്ത്‌ ആണ് കേസിനാസ്പദമായ സംഭവം.
Wayanad: വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; വയാട്ടിൽ രണ്ട് പേർ അറസ്റ്റിൽ

വയനാട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വാളാട് സ്വദേശികളായ ചാലിൽ വീട്ടിൽ സി.എം അയ്യൂബ്, കോമ്പി വീട്ടിൽ അബു എന്ന ബാബു എന്നിവരെയാണ് തലപ്പുഴ പോലീസ് സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 23ന് പുലർച്ചെ ആലാർ ഭാഗത്ത്‌ ആണ് കേസിനാസ്പദമായ സംഭവം. 

പേരിയ 35-ൽ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹന പരിശോധന നടത്തുമ്പോൾ ചന്ദനത്തോട് ഭാഗത്തു നിന്നും വന്ന പ്രതികൾ സഞ്ചരിച്ച  KL 72 D 3880 നമ്പർ കാർ കൈ കാണിച്ചു നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്താതെ അമിത വേഗതയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കുകയും ഡിപ്പാർട്മെന്റ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. 

ALSO READ: 26 കാരിയുടെ മൃതദേഹം അലമാരയിൽ; ലിവ്-ഇൻ പങ്കാളി അറസ്റ്റിൽ

തുടർന്ന്, നിർത്താതെ പോയ വാഹനം ആലാർ ഭാഗത്ത്‌ ബൈക്ക് പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി പരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു. വനംവകുപ്പ് ചുമത്തിയ കേസിൽ ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയുഞ്ഞു വരികയായിരുന്ന പ്രതികളെ ഏപ്രിൽ 9 ന് ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

വയനാട്ടിൽ വീണ്ടും ലഹരി വേട്ട.

വയനാട്:  വയനാട്ടിൽ വീണ്ടും ലഹരി വേട്ട. 06 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി. മുബൈ, വസന്ത് ഗാർഡൻ, റെഡ് വുഡ്‌സ്, സുനിവ സുരേന്ദ്ര റാവത്തിനെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. ഒരു സ്ട്രിപ്പിൽ മൂന്നെണ്ണം ഉൾക്കൊളളുന്ന എൽ.എസ്.ഡി സ്റ്റാമ്പാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. സുനിവ മൈസൂർ ഭാഗത്ത് നിന്നും കാറിൽ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു. സ്റ്റാമ്പുകൾ ബാംഗ്‌ളൂരിലെ പാർട്ടിക്കിടെ ഒരാളിൽ നിന്ന് വാങ്ങിയതാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.

Trending News