കേരളത്തെ കര കയറ്റാന്‍ മദ്യപാനികള്‍ ഒറ്റക്കെട്ട് ... ആദ്യദിനം മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍...!!

കോവിഡ്‌ ബാധ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ മദ്യപാനികള്‍ ഒന്നടങ്കം മുന്നോട്ട് ....  ബെവ്ക്യൂ  ആപ്പ് വഴി ആദ്യ ദിനം 2.25 ലക്ഷം പേരാണ് മദ്യം വാങ്ങിയത്...!!

Last Updated : May 28, 2020, 09:05 PM IST
കേരളത്തെ കര കയറ്റാന്‍ മദ്യപാനികള്‍ ഒറ്റക്കെട്ട് ... ആദ്യദിനം മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍...!!

തിരുവനന്തപുരം: കോവിഡ്‌ ബാധ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ മദ്യപാനികള്‍ ഒന്നടങ്കം മുന്നോട്ട് ....  ബെവ്ക്യൂ  ആപ്പ് വഴി ആദ്യ ദിനം 2.25 ലക്ഷം പേരാണ് മദ്യം വാങ്ങിയത്...!!

അതേസമയം,  കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍  പാലിച്ച് തന്നെയാണ് സംസ്ഥാനത്ത് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞു.  ആദ്യ ദിവസം ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ബെവ്ക്യൂ വ്യാജ ആപ്പ് നിര്‍മിച്ച് പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്തവര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്  സബന്ധിച്ച  അന്വേഷണ ചുമതല  പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനായിരിക്കുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം,  സ്ഥിരമായി മദ്യം കുടിച്ചിരുന്നവരില്‍ പലരും ആപ്പ് ഉപയോഗിക്കാനറിയാതെ  പ്രയാസത്തിലായിരിയ്ക്കുകയാണ്. പഴയ രീതിയിലെ ക്യൂ തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് മിക്കവര്‍ക്കുമുള്ളത്.

lock down മൂന്നാം ഘട്ടം ആരംഭിച്ചപ്പോള്‍ തന്നെ  നിരവധി സംസ്ഥാനങ്ങള്‍ മദ്യ വില്‍പ്പന ഷോപ്പുകള്‍ തുറന്നിരുന്നു.  കോവിഡ്‌ ബാധ  വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മിക്ക സംസ്ഥാനങ്ങളും മദ്യത്തെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. 

Trending News