കേരള നിയമസഭയുടെ പ്രമേയങ്ങള്‍ക്ക് കടലാസിന്‍റെ വിലപോലുമില്ലേ..?ചോദ്യമുയര്‍ത്തി ബിജെപി!

മാര്‍ച്ച് പന്ത്രണ്ടിന് നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ഘടകവിരുധമായ രീതിയില്‍ മന്ത്രിസഭാ തീരുമാനമെടുത്തതില്‍ നിന്നും വ്യക്തമാകുന്നത് 

Last Updated : Jun 19, 2020, 10:47 PM IST
കേരള നിയമസഭയുടെ പ്രമേയങ്ങള്‍ക്ക് കടലാസിന്‍റെ വിലപോലുമില്ലേ..?ചോദ്യമുയര്‍ത്തി ബിജെപി!

തിരുവനന്തപുരം:മാര്‍ച്ച് പന്ത്രണ്ടിന് നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ഘടകവിരുധമായ രീതിയില്‍ മന്ത്രിസഭാ തീരുമാനമെടുത്തതില്‍ നിന്നും വ്യക്തമാകുന്നത് 
നിയമസഭാ പ്രമേയത്തിന് കടലാസിന്റെ വിലപോലുമില്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു എന്നാണ്. 

ഇത് നിയമസഭയുടെ കാലാകാലങ്ങളില്‍ ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് കേരള നിയമസഭാ പ്രമേയങ്ങള്‍ പാസ്സാക്കുന്നത് എന്ന് നേരത്തെ 
തന്നെ ആരോപണമുള്ളതാണ് എന്നും ബിജെപി പറയുന്നു. 2019 ഡിസംബര്‍ 31ന് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി ജനങ്ങളെ കബളിപ്പിക്കുക 
പാര്‍ലമെന്റിനെ അപമാനിക്കുകയും ചെയ്തു. 2006 മാര്‍ച്ച് 16ന് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കിടന്ന കുറ്റാരോപിതനെ മോചിപ്പിക്കണമെന്ന് 
പ്രമേയം പാസാക്കി ജുഡിഷ്യറിയെ അപമാനിച്ചു എന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ആരോപിച്ചു.

Also Read:നോർക്ക സെക്രട്ടറിയുടെ ഉത്തരവ് പ്രവാസികളെ അപമാനിക്കുന്നതെന്ന് കെ.സുരേന്ദ്രൻ!

മാര്‍ച്ച് 12ന് പ്രമേയം പാസാക്കി പ്രവാസികളെ കബളിപ്പിച്ചു. 
നിയമസഭാ പ്രമേയത്തിന് നിയമപരമായി സാധ്യതയില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ മുന്‍ പ്രമേയങ്ങളെയുംപ്പറ്റി 
പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ധേഹം പറഞ്ഞു.
ഡിസംബര്‍ 31ന് പാസാക്കിയ പ്രമേയത്തില്‍ വിദേശ പൗരന്മാരെ നിബന്ധനയില്ലാതെ ഇന്ത്യയിലേക്ക്‌ വരാന്‍ അനുവദിക്കണമെന്ന് 
ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ പ്രവാസികളായ മലയാളികള്‍ കേരളത്തിലേക്ക് വരുന്നതില്‍ നിബന്ധന വയ്ക്കുന്നത് മനുഷ്യത്വരഹിതമാണെന്നും
ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

Trending News