JP Nadda: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് കേരളത്തിൽ

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് കേരളത്തിലെത്തും. കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹം കോഴിക്കോടേക്ക് പോകും. അദ്ദേഹത്തെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : May 6, 2022, 09:30 AM IST
  • ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് കേരളത്തിൽ
  • കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തെ ജെ.പി നദ്ദ അഭിസംബോധന ചെയ്യും
JP Nadda: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് കേരളത്തിൽ

കോഴിക്കോട്: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് കേരളത്തിലെത്തും. കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹം കോഴിക്കോടേക്ക് പോകും. അദ്ദേഹത്തെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ അറിയിച്ചു.

രാവിലെ 9 മണിക്ക് ബിജെപി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ അദ്ദേഹത്തിന് സ്വീകരണം നൽകും. വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിക്കും. സ്വീകരണത്തിൽ കേരളീയ വസ്ത്രം ധരിച്ചെത്തുന്ന മഹിളാ മോർച്ച പ്രവർത്തകരും പങ്കെടുക്കും.

Also Read: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ എത്തും

കരിപ്പൂരിൽ നിന്നും സ്വീകരണം ഏറ്റുവാണിയശേഷം ജെ പി നഡ ആശീർവാദ് ലോൺസിൽ നടക്കുന്ന സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്റെ മകന്റെ  വിവാഹത്തിൽ പങ്കെടുക്കും.  വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തെ കൂടാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഗോവ ഗവർണർ പി.ശ്രീധരൻ പിള്ള, സംസ്ഥാന ബിജെപി നേതാക്കൾ എല്ലാവരും പങ്കെടുക്കും. 

ശേഷം വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തെ ജെ.പി നദ്ദ അഭിസംബോധന ചെയ്യും. അരലക്ഷത്തിലധികം ആളുകളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും മത ഭീകരവാദവും ജെ.പി നദ്ദയുടെ സന്ദർശനത്തിൽ ചർച്ചയാകും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുപരിപാടിയിൽ ജെ.പി നദ്ദ ഇക്കാര്യത്തിൽ എന്തുനിലപാട് സ്വീകരിക്കുമെന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇതിനിടയിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News