തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന കോവിഡ് അവലോകന യോഗം മാറ്റിവെച്ചു. മുഖ്യമന്ത്രിക്ക് തിരക്കുള്ളതിനാൽ നാളെ ആയിരിക്കും മീറ്റിങ്ങ് നടക്കുക. നിലവിൽ സംസ്ഥാനത്തുള്ള നിയന്ത്രണങ്ങളിലെ ഇളവിൽ നാളെയായിരിക്കും സർക്കാർ തീരുമാനം അറിയിക്കുക.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം തുറക്കാൻ നേരത്തെ നടന്ന അവലോകന യോഗത്തിൽ തീരുമാനം ആയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഒക്ടോബറിൽ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും.
ALSO READ : Post Covid Issues: പ്രേമഹവും,അമിത രക്ത സമ്മർദ്ദവും കോവിഡ് വന്നവർക്ക് ഇല്ലാത്ത രോഗങ്ങളില്ല
അതേസമയം തിരുവനന്തപുരത്തും,തൃശ്ശൂരൂം മ്യൂസിയങ്ങൾ തുറന്നു. ജനങ്ങളുടെ പ്രഭാത നടത്തം അടക്കമുള്ളവക്ക് ചെറിയ തോതിലെങ്കിലും ഇതിലൂടെ ആശ്വസം ലഭിക്കുന്നുണ്ട്. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി,ബാറുകൾ തുറക്കുമോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ ജനങ്ങൾ ഉന്നയിക്കുന്നുണ്ട്.
പ്രതിദിന രോഗ ബാധ നിരക്ക് അനുസരിച്ചുള്ള അടച്ചിടലാണ് അടുത്ത പ്രശ്നം ഇതെങ്ങനെ പരിഹരിക്കുമെന്നത് സർക്കാർ വ്യക്ചമാക്കിയിട്ടില്ല.അതേസമയം, ഇന്ന് സംസ്ഥാനത്ത് 5,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...