തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെൻറിൻറെ കാലാവധി നീട്ടി.വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി നാളെ വൈകിട്ട് 5 വരെയാണ് അനുവദിച്ച കൂടുതൽ സമയം. കഴിഞ്ഞ ദിവസം സെർവറുകളുടെ പ്രശ്നങ്ങൾ പരിഹരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. വെബ്സൈറ്റുകൾ ഹാങ്ങ് ആവുന്ന പ്രശ്നം ഇതോടെ പരിഹരിക്കപ്പെടും എന്നാണ് വിശ്വസിക്കുന്നത്.
സെർവറിൽ നേരത്തെ ഉണ്ടായ തള്ളിക്കയറ്റത്തെ തുടർന്ന് നിരവധി വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ സമയം അനുവദിച്ചത് നേരത്തെ അപേക്ഷിച്ചവർക്ക് തിരുത്തലുകൾ വരുത്താനും മാറ്റം വരുത്തണമെങ്കിൽ അത് ചെയ്യാനുമാണ്. 4,700000 വിദ്യാർഥികളാണ് ആകെ അപേക്ഷിച്ചിരിക്കുന്നത്.
ജൂലൈ 28-ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായതിനാൽ മാറ്റുകയായിരുന്നു. പിന്നീട് തൊട്ടടുത്ത ദിവസം ജൂലൈ 29-നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ജൂലൈ 31 വൈകിട്ട് അഞ്ചിന് മുൻപ് ലിസ്റ്റ് പരിശോധിക്കുകയും തിരുത്തലുകൾ ചെയ്യുകയും വേണം എന്നായിരുന്നു നിർദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...