പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു, മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ CBI കൈയ്യോടെ പിടികൂടി

ഒരു പ്രൈവറ്റ് സ്ഥാപനത്തിന് ടിവി മറ്റ് ഉപകരണങ്ങൾ ഇറുക്കുമതി ചെയ്യുന്നതിനായി ഈ മൂന്ന് ഉദ്യോഗസ്ഥർ അവരിൽ 15 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യ ഗഡു എന്ന പേരിൽ നാല് ലക്ഷം രൂപ നൽകുന്നതിനിടെയാണ് സിബിഐ ഇവരെ പിടികൂടുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 19, 2021, 11:50 PM IST
  • ഒരു പ്രൈവറ്റ് സ്ഥാപനത്തിന് ടിവി മറ്റ് ഉപകരണങ്ങൾ ഇറുക്കുമതി ചെയ്യുന്നതിനായി ഈ മൂന്ന് ഉദ്യോഗസ്ഥർ അവരിൽ 15 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടു.
  • ഇതിന്റെ ആദ്യ ഗഡു എന്ന പേരിൽ നാല് ലക്ഷം രൂപ നൽകുന്നതിനിടെയാണ് സിബിഐ ഇവരെ പിടികൂടുന്നത്.
  • ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരാതി പ്രകാരമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്യുന്നത്.
  • ടിവിയുടെ സ്ക്രീനുകൾ ഇന്ത്യയിലേക്ക് ഇറക്കുമെതി ചെയ്യുന്നതിനായി ഇവർ 15 ലക്ഷമാണ് ആവശ്യപ്പെട്ടത്,
പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു, മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ CBI കൈയ്യോടെ പിടികൂടി

New Delhi : ടെലിവിഷനുകൾ ഇറക്കുമതി ചെയ്യുന്നതിന് 15 ലക്ഷത്തോളം രൂപ കൈക്കൂലി ആവശ്യപ്പെട്ട് മൂന്ന് കസ്റ്റംസ് (Customs) ഉദ്യോഗ്സഥരെ സിബിഐ (CBI) അറസ്റ്റ് ചെയ്തു. ന്യൂ ഡൽഹിയിലെ (New Delhi) തുഗ്ലക്കബാദിൽ വെച്ചാണ് മൂന്നു പേരെയും സിബിഐ പിടികൂടിയത്. 

ഒരു പ്രൈവറ്റ് സ്ഥാപനത്തിന് ടിവി മറ്റ് ഉപകരണങ്ങൾ ഇറുക്കുമതി ചെയ്യുന്നതിനായി ഈ മൂന്ന് ഉദ്യോഗസ്ഥർ അവരിൽ 15 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യ ഗഡു എന്ന പേരിൽ നാല് ലക്ഷം രൂപ നൽകുന്നതിനിടെയാണ് സിബിഐ ഇവരെ പിടികൂടുന്നത്.  

ALSO READ : കനറാ ബാങ്ക് തട്ടിപ്പ് കേസ്; പ്രതി രാജ്യം വിടാൻ സാധ്യത, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

കസ്റ്റംസിലെ സുപ്രെറിൻറ്റെന്റ്/ സീനിയർ ഇന്റലിജൻസ് ഉദ്യോഗസ്ഥരായ സുരേന്ദ്ര സിങ്ങും അജീത്ത് കുമാറും, ഇൻസ്പെക്ടർ / ഇന്റലിജൻസ് ഉദ്യോഗസ്ഥൻ സന്ദീപ് രതി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരാതി പ്രകാരമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്യുന്നത്. ടിവിയുടെ സ്ക്രീനുകൾ ഇന്ത്യയിലേക്ക് ഇറക്കുമെതി ചെയ്യുന്നതിനായി ഇവർ 15 ലക്ഷമാണ് ആവശ്യപ്പെട്ടത്, കൂടാതെ ആദ്യത്തെ നാല് മാസം ഓരോ കണ്ടെയ്നർക്ക് ക്ലിയറിങ് സർട്ടിഫിക്കേറ്റ് ലഭിക്കുന്നതിന് 50,000 രൂപ വെറെയും നൽകണമെന്നായിരുന്നു.

ALSO READ : Romanian യുവതിയുടെ ബാഗ് തട്ടിയെടുത്ത പ്രതികളെ പൊലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടി, മോഷ്ണം നടത്തിയത് കാമുകിമാർക്ക് സമ്മാനം നൽകാൻ പണം കണ്ടെത്താൻ വേണ്ടി

പിന്നീട് ഈ പതിനഞ്ച് ലക്ഷം എന്ന് പത്ത് ലക്ഷമാക്കി ചുരുക്കൻ കസ്റ്റംസ് ഉദ്യോഗസ്ഥർ സമ്മതിക്കുകയായിരുന്നു. അതിന്റെ ആദ്യ ഗഡു എന്ന പോലെ നാല് ലക്ഷം നൽകുന്നതിനിടെയാണ് സിബിഐ ഇവരെ പിടികൂടുന്നത്. 

ആദ്യം ഒരാളെ മാത്രമാണ് സിബിഐ നാല് ലക്ഷം കൈമാറുന്നതിനിടെ പിടികൂടുന്നത്. അതിന് ശേഷം നടത്തിയ അന്വേഷണത്തിന് ശേഷമാണ് ബാക്കി രണ്ട് ഉദ്യോഗസ്ഥരെയം സിബിഐ പിടികൂടന്നത്. 

ALSO READ : സ്കൂളിൽ നിന്നും രണ്ടാം വട്ടവും ലാപ്പ് ടോപ്പ് മോഷണം: പ്രതികൾ അറസ്റ്റിൽ

ഇവരുടെ ഡൽഹിയിലെ വീടുകളിൽ സിബിഐ റെയ്ഡ് നടത്തുകയും കണക്കിൽ പെടാത്ത നിരവധി പണം പിടിച്ചെടുക്കകയും ചെയ്തു. രണ്ട് മുതിർന്ന ഇൻറ്റലിജൻസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നായി 20 ലക്ഷം രൂപയാണ് സിബിഐ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News