കൊച്ചി: ചന്ദ്രികാ ദിനപത്രത്തിലെ കോടികളുടെ കള്ളപ്പണക്കേലിൽ യൂത്ത് ലീഗ് ദേശീയ നേതാവ് മുഈന്‍ അലി ഇന്ന് എൻഫോഴ്സ്മെൻറിന് മുൻപാകെ ഹാജരാവില്ല. ഹാജരാവാൻ ബുദ്ധിമുട്ടുകളുണ്ടെന്ന് മുഈന്‍ അലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിയോടെ ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായി മൊഴി നൽകാനായിരുന്നു മുഈൻ അലിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അസൌകര്യം അലി തന്നെ അറിയിച്ചിട്ടുണ്ട്. ഇതിനാൽ സമയം ഇ.ഡി കൊടുത്തേക്കും.
ALSO READ: Covid-19: തീയേറ്ററുകൾ തുറക്കുന്നത് ഇനിയും വൈകും, അനുകൂല സാഹചര്യമായിട്ടില്ല, മന്ത്രി സജി ചെറിയാൻ
ചന്ദ്രകാ പണമിടപാട് കേസിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഭൂമി വാങ്ങിയെന്നും ഇതിലും വലിയ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഈന്‍ അലി നേരത്തെ ആരോപിച്ചിരുന്നു. ചന്ദ്രികയിലെ പ്രതിസന്ധിക്ക് കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജരായ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നും അലി ഉന്നയിച്ചിരുന്നു. കേസിൽ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
ALSO READ: Covid-19: ക്വാറന്റീൻ സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏഴ് ദിവസമാക്കി ഉത്തരവിറക്കി
അതേസമയം ചന്ദ്രിക കള്ളപ്പണ ഇടപാട് കേസില്‍ മുഈനലി തങ്ങളുടെ മൊഴിയെടുക്കാനും തെളിവ് ശേഖരിക്കാനുമാണ് ഇ.ഡി ഹാജരാക്കാൻ നിർദേശിച്ചിരുന്നത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ മുഈനലി തങ്ങളുടെ പക്കലുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...