CoronaVirus; നിയന്ത്രണങ്ങള്‍ പാലിക്കാതെ സഹകരണ സംഘം തെരഞ്ഞെടുപ്പ്;മര്‍ദ്ദനമേറ്റ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍

കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി നിശ്ചയിച്ച കടുത്ത നിയന്ത്രണങ്ങള്‍ മറികടന്ന് വമാനാപുരം സര്‍വീസ് സഹകരണ സംഘത്തില്‍ ഭരണസമിതി തെരഞ്ഞെടുപ്പു നടന്നിരുന്നു.

Last Updated : Mar 19, 2020, 10:04 AM IST
CoronaVirus; നിയന്ത്രണങ്ങള്‍ പാലിക്കാതെ സഹകരണ സംഘം തെരഞ്ഞെടുപ്പ്;മര്‍ദ്ദനമേറ്റ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍

തിരുവനന്തപുരം:കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി നിശ്ചയിച്ച കടുത്ത നിയന്ത്രണങ്ങള്‍ മറികടന്ന് വമാനാപുരം സര്‍വീസ് സഹകരണ സംഘത്തില്‍ ഭരണസമിതി തെരഞ്ഞെടുപ്പു നടന്നിരുന്നു.

ഈ തെരഞ്ഞെടുപ്പിന്‍റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത  മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് അക്രമം ഉണ്ടായത്.അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.സ്വകാര്യ ചാനല്‍ ക്യാമറാമാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ മര്‍ദ്ദനം ഏറ്റത്.ഇതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകന്‍ സംഭവത്തെക്കുറിച്ച് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് നിരവധി പേര്‍ മാധ്യമ പ്രവര്‍ത്തകന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.തന്‍റെ അച്ഛന്‍ ഒരു കമ്മ്യുണിസ്റ്റ് കാരനാണെന്നും മാധ്യമ പ്രവര്‍ത്തകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്,കര്‍ശന നിയന്ത്രണം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് സഹകരണ സ്ഥാപനത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയത് വിവാദമായിരുന്നു.അന്‍പതില്‍ അധികം പേര്‍ ഒരുമിച്ച് കൂടരതെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കവേയാണ് രണ്ടായിരം പേര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് ഭരണകക്ഷിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്നത്.

മാധ്യമ പ്രവര്‍ത്തകന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ,

Trending News