തിരുവനന്തപുരം: വാക്സിൻ ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര നിർദേശം നടപ്പാക്കാൻ കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജനുവരി മൂന്ന് മുതൽ രാജ്യത്ത് കൗമാരക്കാർക്ക് വാക്സിൻ നൽകിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
ബൂസ്റ്റർ ഡോസ് ജനുവരി പത്ത് മുതൽ നൽകുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. 15 മുതൽ 18 വരെയുള്ളവർക്ക് ജനുവരി മൂന്ന് മുതൽ വാക്സിൻ നൽകിത്തുടങ്ങും.
ALSO READ: PM Modi | കുട്ടികൾക്ക് ജനുവരി മുതൽ വാക്സിൻ എടുക്കും,അതീവ ജാഗ്രത പാലിക്കണമെന്ന്-പ്രധാനമന്ത്രി
മുൻകരുതൽ ഡോസ് എന്ന നിലയിൽ ആരോഗ്യപ്രവർത്തകർക്കാകും മൂന്നാം ഡോസ് നൽകുക. 60 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കും ഡോക്ടറുടെ നിർദേശത്തിൽ ജനുവരി പത്ത് മുതൽ ബൂസ്റ്റർ ഡോസ് നൽകും. ഒമിക്രോണിനെതിരെ രാജ്യം ജാഗ്രതപാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ മാർഗങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. രാജ്യത്ത് 18 ലക്ഷം ഐസൊലേഷൻ ബെഡുകൾ ഉണ്ട്. അഞ്ച് ലക്ഷം ഓക്സിജൻ സപ്പോർട്ട് കിടക്കകളും 1.4 ലക്ഷം ഐസിയു കിടക്കകളും ഉണ്ട്. കുട്ടികൾക്കായുള്ള 90, 000 പ്രത്യേക കിടക്കകളും 3000ലധികം പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ALSO READ: Omicron | ഒരാൾക്ക് കൂടി ഒമിക്രോൺ, സംസ്ഥാനത്ത് ആകെ രോഗികൾ 38
നാല് ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. അർഹരായവരിൽ 61 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 90 ശതമാനം പേർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...