Covid Vaccine For Students: കോളേജ് പ്രിൻസിപ്പൽ മാരുടെ യോഗം ഇന്ന്, വാക്സിനേഷന് വിദ്യാർഥികളുടെ കണക്കെടുപ്പ് തുടങ്ങി

സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്ക് എടുക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2021, 08:16 AM IST
  • വാക്സിനേഷൻ പൂർത്തിയാക്കുകയാണ് വകുപ്പിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം.
  • വാക്സിനേഷൻ ഇല്ലാതെ പരീക്ഷകൾ നടത്തിയതിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
  • കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 26,200 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Covid Vaccine For Students: കോളേജ് പ്രിൻസിപ്പൽ മാരുടെ യോഗം ഇന്ന്, വാക്സിനേഷന് വിദ്യാർഥികളുടെ കണക്കെടുപ്പ് തുടങ്ങി

Trivandrum: സംസ്ഥാനത്ത് വിദ്യാർഥികളുടെ വാക്സിനേഷനായി കണക്കെടുപ്പ് ആരംഭിച്ചു. ഒക്ടോബറില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. 

സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്ക് എടുക്കുന്നുണ്ട്. സെപ്റ്റംബര്‍ 30നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. വാക്സിനേഷൻ ഒരു ഡോസെങ്കിലും നൽകിയ ശേഷമായിരിക്കും ക്ലാസുകൾ തുടങ്ങുക.

ALSO READ : Higher Education: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഒന്നരവർഷത്തിന് ശേഷം

ഒന്നിടവിട്ട ദിവസങ്ങളിലോ അല്ലെങ്കിൽ ഷിഫ് അനുസരിച്ചോ ആയിരിക്കും ക്ലാസുകൾ ക്രമീകരിക്കുന്നത്. ഇത് സംബന്ധിച്ച് വ്യക്ത വരാനുണ്ട്.  ഇന്ന് കോളേജ് പ്രിൻസിപ്പൽമാർ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവുമായി കൂടിക്കാഴ്ച നടത്തും. കോളേജുകൾ തുറക്കുന്നത്,ക്ലാസുകളുടെ ക്രമീകരണം,വാക്സിനേഷൻ തുടങ്ങിയ നിരവധി വിഷയങ്ങൾ ചർച്ചയായേക്കും.

ALSO READ : Post Covid Issues: പ്രേമഹവും,അമിത രക്ത സമ്മർദ്ദവും കോവിഡ് വന്നവർക്ക് ഇല്ലാത്ത രോഗങ്ങളില്ല

വാക്സിനേഷൻ പൂർത്തിയാക്കുകയാണ് വകുപ്പിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. വാക്സിനേഷൻ ഇല്ലാതെ പരീക്ഷകൾ നടത്തിയതിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 26,200 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News