'ചതയദിനത്തില്‍ കരിദിനം'; സിപിഎം പിന്മാറണം -കെ സുരേന്ദ്രന്‍

മുന്‍പ് ഗുരുദേവനെ കുരിശില്‍ തറച്ചവരില്‍ നിന്നും ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. 

Last Updated : Sep 2, 2020, 06:42 AM IST
  • ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തില്‍ കരിദിനം ആചരിക്കാനുള്ള സിപിഎമ്മിന്‍റെ നീക്കം ലക്ഷ്യക്കണക്കിന് ശ്രീനാരായണീയരോടുള്ള വെല്ലുവിളി.
  • ഞായറാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കരിദിനം ആചരിക്കുന്നത് ഗുരുദേവ ജന്മദിനത്തിന്‍റെ ശോഭകെടുത്താനാണോ?
'ചതയദിനത്തില്‍ കരിദിനം'; സിപിഎം പിന്മാറണം -കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ചതയദിനത്തില്‍ കരിദിനം ആഘോഷിക്കാനുള്ള സ൦സ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran)

''സ്വർണ്ണക്കള്ളക്കടത്ത് പുറത്തുവന്നതിന്‍റെ ചൊരുക്കാണ് സി.പി.എം വി.മുരളീധരനോട് തീർക്കുന്നത്''

ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തില്‍ കരിദിനം ആചരിക്കാനുള്ള സിപിഎമ്മിന്‍റെ നീക്കം ലക്ഷ്യക്കണക്കിന് ശ്രീനാരായണീയരോടുള്ള വെല്ലുവിളിയാണെന്നും സിപിഎം (CPM) ഇതില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

''പി.എസ്.സി ഉദ്യോ​ഗാർത്ഥികൾക്കെതിരായ നീക്കം ഫാസിസം''

ഞായറാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കരിദിനം ആചരിക്കുന്നത് ഗുരുദേവ ജന്മദിനത്തിന്‍റെ ശോഭകെടുത്താനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

പ്രക്ഷോഭം ശക്തമാക്കാന്‍ ബിജെപി;പിണറായി വിജയൻ രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.സുരേന്ദ്രൻ

മുന്‍പ് ഗുരുദേവനെ കുരിശില്‍ തറച്ചവരില്‍ നിന്നും ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാനാണെന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചതയദിനം ആഘോഷിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് കരിദിനം ആഘോഷിക്കുന്നത് ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Trending News