ബാലഭാസ്ക്കറിന്‍റെ മരണം: ക്രൈംബ്രാഞ്ച് ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കും

ബാലുവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരോട് മൊഴി നല്‍കണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.  

Last Updated : Jun 10, 2019, 02:11 PM IST
ബാലഭാസ്ക്കറിന്‍റെ മരണം: ക്രൈംബ്രാഞ്ച് ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കും

തിരുവനന്തപുരം: ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കും. ബാലുവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരോട് മൊഴി നല്‍കണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

സ്വര്‍ണ്ണക്കടത്തു കേസില്‍ കാക്കനാട്ടെ ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പിയെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കുന്നത്. 

പ്രകാശ്‌ തമ്പിയുടെ മോഴികളിലെ വൈരുദ്ധ്യം പരിശോധിക്കുന്നതിനും, ചികിത്സയിലായിരുന്നപ്പോള്‍ ബാലഭാസ്കറുമായി അടുത്ത് ഇടപെട്ടവര്‍ ആരൊക്കെ എന്നൊക്കെ ചോദിച്ചറിയാനായിരിക്കും ക്രൈംബ്രാഞ്ച് സംഘം ഡോക്ടര്‍മാരെ കാണുന്നത്. 

Trending News