DGP Anil Kanth: കറുത്ത മാസ്ക് ഊരിവയ്പ്പിച്ചതിന് നാല് ജില്ലാ പോലീസ് മേധാവിമാരോട് വിശദീകരണം തേടി ഡിജിപി

DGP Anil Kanth: മുഖ്യമന്ത്രിയുടെ പരിപാടികളിൽ  പൊതുജനങ്ങളിൽ നിന്ന് അടക്കം കറുത്ത മാസ്ക് നീക്കം ചെയ്തതിൽ നാല് ജില്ലാ എസ്പിമാരോട് വിശദീകരണം തടി ഡിജിപി അനിൽകാന്ത്.    

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 08:18 AM IST
  • മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത മാസ്ക് നീക്കം ചെയ്തതിൽ നാല് ജില്ലാ എസ്പിമാരോട് വിശദീകരണം തടി ഡിജിപി
  • കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയിരിക്കുന്നത്
  • സംഭവം വിവാദമായതോടെ കറുത്ത മാസ്ക് വയ്ക്കരുതെന്ന വിലക്കില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ
DGP Anil Kanth: കറുത്ത മാസ്ക് ഊരിവയ്പ്പിച്ചതിന് നാല് ജില്ലാ പോലീസ് മേധാവിമാരോട് വിശദീകരണം തേടി ഡിജിപി

തിരുവനന്തപുരം: DGP Anil Kanth: മുഖ്യമന്ത്രിയുടെ പരിപാടികളിൽ  പൊതുജനങ്ങളിൽ നിന്ന് അടക്കം കറുത്ത മാസ്ക് നീക്കം ചെയ്തതിൽ നാല് ജില്ലാ എസ്പിമാരോട് വിശദീകരണം തടി ഡിജിപി അനിൽകാന്ത്.  കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. 

സംഭവം വിവാദമായതോടെ കറുത്ത മാസ്ക് വയ്ക്കരുതെന്ന വിലക്കില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മാത്രമല്ല സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നതോടെ ഇന്നലെ കറുപ്പ് മാസ്കിനുള്ള അപ്രഖ്യാപിത നിരോധനം പോലീസ് പിൻവലിച്ചിരുന്നു.  അതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ കറുപ്പ് മാസ്ക് അഴിപ്പിച്ചിട്ടി ല്ല. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ വെളിപ്പെടുത്തൽ നടത്തുകയും വലിയ വിവാദമുണ്ടാകുകയും പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ കറുപ്പ് മാസ്കിനും വസ്ത്രത്തിനും ഞായറാഴ്ച മുതൽ വിവിധ പരിപാടികളിലായി പോലീസ് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

Also Read: സിപിഎം അക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും 

എന്തിനേറെ പലരുടെയും കറുപ്പ് മാസ്ക് അഴിപ്പിക്കുകയും പകരം മാസ്ക് നൽകുകയും ചെയ്തു.  മാത്രമല്ല കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല. ഇതിനെല്ലാം പകരമായി കറുത്ത മാസ്കും വസ്ത്രവും ധരിച്ചെത്തിയായിരുന്നു പ്രതിപക്ഷ എംഎൽഎമാർ അടക്കമുള്ളവരുടെ പ്രതിഷേധം.  എന്നാൽ ഈ വിലക്ക് ഇന്നലത്തെ തളിപ്പറമ്പിലെ പരിപാടിയിൽ ഉണ്ടായില്ല. ഇവിടെ മുഖ്യമന്ത്രി പങ്കെടുത്ത  പരിപാടിയിൽ കറുത്ത മാസ്കും വേഷവും ധരിച്ചവർക്ക് ഒരു തടസ്സവുമില്ലായിരുന്നു.

Also Read: കണ്ണൂരിൽ ബോംബേറുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടർന്ന് കനത്ത ജാഗ്രത 

ഇതിനിടയിൽ കറുത്ത മാസ്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച അറിയിച്ചിരുന്നു. എങ്കിലും ഇന്നലെ മലപ്പുറത്ത് പോലീസ് കറുത്ത മാസ്ക് അഴിപ്പിച്ചിരുന്നു. കൂടാതെ പോലീസിന്റെ ഈ  നടപടിയെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ന്യായീകരിക്കുക കൂടി ചെയ്തതോടെ സംഭവം പാർട്ടി കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. മാത്രമല്ല പൗരാവകാശ ലംഘനം ചൂണ്ടിക്കാട്ടി ചിലർ കോടതിയെ സമീപിക്കാനും തീരുമാനിച്ചതിന് പിന്നാലെയാണ് കണ്ണൂരിൽ കറുപ്പ് മാസ്ക് വിലക്ക് പോലീസ് ഒഴിവാക്കിയത്. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News