വീട്ടുവളപ്പിൽ ഓടിക്കയറിയെ നായയെ ഒടുവിൽ പിടികൂടി, പേവിഷബാധ സ്ഥിരീകരിച്ചില്ല

ചൊവ്വാഴ്ച പുലർച്ചെയോടെ ഓമല്ലൂർ ജംഷനിൽ തന്നെയുള്ള തറയിൽ വീട്ടിൽ വിജയൻ്റെ വീട്ടുവളപ്പിലേക്കാണ് ഓടി കയറിയത്

Written by - Zee Malayalam News Desk | Last Updated : Sep 20, 2022, 01:32 PM IST
  • ചൊവ്വാഴ്ച പുലർച്ചെയോടെ ഓമല്ലൂർ ജംഷനിൽ തന്നെയുള്ള തറയിൽ വീട്ടിൽ വിജയൻ്റെ വീട്ടുവളപ്പിലേക്കാണ് ഓടി കയറിയത്
  • ഉടൻ തന്നെ പ്രദേശവാസികൾ വീടിൻ്റെ ഗെയിറ്റ് അടച്ചു
  • വിജയൻ്റെ ഭാര്യ തുളസീ ഭായി വീടിനുള്ളിൽ മണിക്കുറുകളോളം കുടുങ്ങി
വീട്ടുവളപ്പിൽ ഓടിക്കയറിയെ നായയെ ഒടുവിൽ പിടികൂടി,  പേവിഷബാധ സ്ഥിരീകരിച്ചില്ല

പത്തനംതിട്ട: ഓമല്ലൂരിലെ വീട്ടുവളപ്പിൽ ഓടിക്കയറി ഭീതി പരത്തിയ നായയെ പിടികൂടി.പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചെഴ്സിൻ്റെ സഹായത്തോടെ നായയെ വലയിലാക്കി മയക്കിയതോടെയാണ് മണിക്കൂറുകളോളം പ്രശത്തെ ഭീതിയിലാക്കിയ പ്രശ്നത്തിന് പരിഹാരമായത്.മൃഗ സംരക്ഷണ വകുപ്പ് നായയെ നിരീക്ഷണത്തിൽ വയ്ക്കും.

ചൊവ്വാഴ്ച പുലർച്ചെയോടെ ഓമല്ലൂർ ജംഷനിൽ തന്നെയുള്ള തറയിൽ വീട്ടിൽ വിജയൻ്റെ വീട്ടുവളപ്പിലേക്കാണ് ഓടി കയറിയത്. ഉടൻ തന്നെ പ്രദേശവാസികൾ വീടിൻ്റെ ഗെയിറ്റ് അടക്കുകയും വീട്ടുകാരെ പുറത്തേക്ക് മാറ്റുകയും ചെയ്തു. വിജയൻ്റെ ഭാര്യ തുളസീ ഭായി വീടിനുള്ളിൽ മണിക്കുറുകളോളം കുടുങ്ങി. 

Also Read: Crime News: ഭക്ഷണപ്പൊതിയ്ക്കൊപ്പം ഒരു ചുംബനം കൂടി, സൊമാറ്റോ ഡെലിവറി മാൻ അറസ്റ്റിൽ

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പത്തനംതിട്ടയിൽ നിന്ന് പൊലീസും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സ്ഥിലീകരിക്കാത്തതിനാൽ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി. തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചേഴ്‌സും കോന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരോ എന്ന സംഘടനാ പ്രവrത്തകരും സ്ഥലത്തെത്തുകയും ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഡോഗ് ക്യാച്ചെഴ്സ് നായയെ വലയിലാക്കി മയക്കിയതോടെയാണ് മണിക്കൂറുകളോളം നീണ്ട ആശങ്കക്ക് വിരാമമായത്.  

നായയുടെ ലക്ഷണങ്ങളിൽ നിന്നും പേവിഷ ബാധ ള്ളതായാണ് പ്രാഥമിക നിഗമനമെന്നും നായയെ മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണത്തിൽ വയ്ക്കുമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ജ്യോതിഷ് ബാബു, വെറ്റനറി സർജ്ജൻ നിതാ വർഗ്ഗീസ് എന്നിവർ പറഞ്ഞു. നായയെ പ്രത്യേകം തയ്യറാക്കിയ അഭയകേന്ദ്രത്തിലേക്ക് മാറ്റി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News