E Bull Jet: പോലീസ് ഭീക്ഷണിപ്പെടുത്തുന്നുവെന്ന് ഇ-ബുൾ ജെറ്റ്, ഇല്ലാത്ത കേസിൽ കുടുക്കുമെന്ന് വക്കിലിനൊപ്പം വ്ളോഗ്

മോട്ടോർ വാഹന വകുപ്പിൻറേ ത് പരസ്പര വിരുദ്ധമായ സ്റ്റേറ്റ്മെൻറുകളാണ്,  പറയുന്നത് പലതും നിയമപരമായി നിലനിൽക്കാത്തതാണ്,

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 09:18 AM IST
  • അഭിഭാഷകനൊപ്പമായിരുന്നു ഇരുവരും എത്തിയത്.
  • കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല-
  • തങ്ങൾ ശക്തമായി തിരിച്ചുവരും പ്രതീക്ഷയുണ്ട്
E Bull Jet: പോലീസ് ഭീക്ഷണിപ്പെടുത്തുന്നുവെന്ന് ഇ-ബുൾ ജെറ്റ്, ഇല്ലാത്ത കേസിൽ കുടുക്കുമെന്ന് വക്കിലിനൊപ്പം വ്ളോഗ്

കണ്ണൂർ: പോലീസ് തങ്ങളെ ഭീക്ഷണിപ്പെടുത്തുന്നുവെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. പോലീസിനെതിരെ പ്രതികരിച്ചാൽ ഇല്ലാത്ത കേസിൽ കുടുക്കുമെന്ന് പറഞ്ഞതായി ഇ ബുൾ ജെറ്റ് സഹോദരങ്ങളായ ലിബിനും,ഇബിനും പുതിയ വീഡിയോ വ്ളോഗിൽ പറഞ്ഞു. അഭിഭാഷകനൊപ്പമായിരുന്നു ഇരുവരും എത്തിയത്.

മോട്ടോർ വാഹന വകുപ്പിൻറേ ത് പരസ്പര വിരുദ്ധമായ സ്റ്റേറ്റ്മെൻറുകളാണ്,  പറയുന്നത് പലതും നിയമപരമായി നിലനിൽക്കാത്തതാണ്,ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും തങ്ങളെ ബാധിക്കുന്നില്ല, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല- ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഡിയോയിൽ പറയുന്നു.

ALSO READ: Covid 19: വീടുകളിൽ രോഗവ്യാപനം വർധിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.  ഇവരുടെ നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട്  ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു. 

ALSO READ : E Bull Jet: വണ്ടി പിടിക്കാൻ മാത്രം വ്ലോ​ഗ‍‍‍ർമാരുടെ വാ​ഹനം എന്താണ്?. വണ്ടി മോ‍‍ഡിഫൈ ചെയ്യുന്നവ‍‍ർ അറിയേണ്ടത്

ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു.  തുടർന്ന് ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘ‍ർഷമുണ്ടായത്. വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുട‍ർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തി.

ALSO READ : E-Bull Jet ന്റെ നെപ്പോളിയൻ MVD പിടിച്ചെടുത്തു, രൂപമാറ്റം ചെയ്തതിനുള്ള നികുതി അടച്ചില്ല, 42,000 രൂപ പിഴ ചുമത്തി

ഒടുവിൽ വ്ലോഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്കുതർക്കമാവുകയും തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ  ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് അന്ന് പറഞ്ഞിരുന്നു.

അതിനിടയിൽ ഇ-ബുൾ ജെറ്റിന് മയക്കുമരുന്ന് ബന്ധമുണ്ടെന്നും ഇവരെ കസ്റ്റഡിയിൽ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇവരുടെ ജാമ്യം റദ്ദാക്കണെമ്ന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News