EP Jayarajan: വന്ദേ ഭാരത് സേവനമല്ല, ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്; നിരക്ക് കുറയ്ക്കണമെന്നും ആവശ്യം

സംസ്ഥാനത്തിന് വന്ദേ ഭാരത് നൽകിയത് സേവനം എന്ന നിലയ്ക്കല്ല മറിച്ച് അത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പാണെന്ന് ഇ.പി ജയരാജൻ  

Written by - Zee Malayalam News Desk | Last Updated : Apr 23, 2023, 08:16 PM IST
  • ജനശതാബ്ദിയും രാജധാനിയുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേ ഭാരത് എക്സ്പ്രസിന് അര മണിക്കൂർ മാത്രമാണ് സമയ ലാഭം കിട്ടുന്നതെന്ന് ഇ പി ജയരാജൻ വിമർശിച്ചു.
  • അതോടൊപ്പം ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
  • 110 കിലോ മീറ്റർ വേഗതയിൽ ട്രെയിൻ ഓടിയാൽ അധിക കാലം ട്രാക്ക് ഉണ്ടാകില്ലെന്നും പരിഹസിച്ചു.
EP Jayarajan: വന്ദേ ഭാരത് സേവനമല്ല, ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്; നിരക്ക് കുറയ്ക്കണമെന്നും ആവശ്യം

തിരുവനന്തപുരം: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ് മാത്രമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഡിവൈഎഫ്ഐയുടെ ‘യങ് ഇന്ത്യ’ നരേന്ദ്രമോദിയോട് 100 ചോദ്യങ്ങൾ എന്ന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ. 

ജനശതാബ്ദിയും രാജധാനിയുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേ ഭാരത് എക്സ്പ്രസിന് അര മണിക്കൂർ മാത്രമാണ് സമയ ലാഭം കിട്ടുന്നതെന്ന് ഇ പി ജയരാജൻ വിമർശിച്ചു. അതോടൊപ്പം ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. മറ്റ് ട്രെയിനുകളുടെ സമയം മാറ്റാതെ വന്ദേ ഭാരത് സർവീസ് നടത്തിയാൽ അത് നല്ല കാര്യമാണെന്ന് പറഞ്ഞ ഇപി ജയരാജൻ, 110 കിലോ മീറ്റർ വേഗതയിൽ ട്രെയിൻ ഓടിയാൽ അധിക കാലം ട്രാക്ക് ഉണ്ടാകില്ലെന്നും പരിഹസിച്ചു.

Also Read: Kerala Rain Updates: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

കെ റെയിൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. വേഗത്തിൽ യാത്രാപ്രശ്നം പരിഹരിക്കാൻ കഴിയുന്ന നിലയിലാണ് കെ റെയിൽ രൂപീകരിക്കുക എന്നും ഇപി ജയരാജൻ പറഞ്ഞു. വന്ദേഭാരത് തീവണ്ടി ജനങ്ങള്‍ക്കുള്ള സേവനമല്ല. കാലക്രമേണ ഇത് ഒരു സാധാരണ ട്രെയിന്‍ ആയി മാറുമെന്നും ജയരാജൻ വിമർശിച്ചു.

തിങ്കളാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ യുവം പരിപാടിക്കെതിരെയാണ് ഡിവൈഎഫ്ഐ യുവസംഗമ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായിട്ടാണ് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പരിപാടി. തൊഴിലില്ലായ്മ, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയുള്ള ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉയര്‍ത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News