Angamaly Archdiocese | അങ്കമാലി അതിരൂപതാ ഭൂമിയിടപാടിൽ ജോർജ്ജ് ആലഞ്ചേരിക്കെതിരെ സംസ്ഥാന സർക്കാരിൻറെ അന്വേഷണം

ലാൻഡ്‌ റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം  (Ernakulam Angamaly Archdiocese Land Case)

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 11:27 AM IST
  • അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതാണ് കേസ്
  • സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് ഇപ്പോഴുള്ള കേസ്.
  • മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കര്‍ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരി മുന്‍പ് നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു
  • ഭൂമിയിടപാടിൽ 3.5 കോടി രൂപ സഭ പിഴ അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു.
Angamaly  Archdiocese | അങ്കമാലി അതിരൂപതാ ഭൂമിയിടപാടിൽ ജോർജ്ജ് ആലഞ്ചേരിക്കെതിരെ സംസ്ഥാന സർക്കാരിൻറെ അന്വേഷണം

തിരുവനന്തപുരം: അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ലാൻഡ്‌ റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. സഭയുടെ ഭൂമി ഇടപടിൽ തണ്ടപ്പേര് തിരുത്തിയോ? സർക്കാർ ഭൂമി ഉണ്ടോ എന്നും അന്വേഷിക്കും. ഇടപാടിൽ സർക്കാർ ജീവനക്കാർക്ക് പങ്കുണ്ടോ? എന്നും പരിശോധിക്കും. നേരത്തെ ഭൂമിയിടപാടിൽ 3.5 കോടി രൂപ സഭ പിഴ അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു.

ALSO READ: Vatican നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കുരുക്കായി; വിവാദങ്ങൾ അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം

മാർ ജോർജ്ജ് ആലഞ്ചേരിയുടെ കീഴിൽ അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതാണ് കേസ്, ഇതിൽ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് ഇപ്പോഴുള്ള കേസ്.

ALSO READ: സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്ന് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

അതേസമയം തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കര്‍ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരി മുന്‍പ് നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു. വലിയ പ്രതിഷേധമാണ് ആലഞ്ചേരി പിതാവിനെതിരെ സഭയിൽ ഉയരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News